കാഞ്ഞങ്ങാട്: ശുദ്ധജലക്ഷാമം മൂലം പ്രവര്‍ത്തനം താളം തെറ്റിയ ജില്ലാആശുപത്രിയില്‍ വീണ്ടും ഓപ്പറേഷന്‍ മാറ്റിവെക്കുന്നു.
നിശ്ചയിക്കപ്പെട്ട കണ്ണ് ഓപ്പറേഷനുകളടക്കം നൂറോളം ഓപ്പറേഷനുകളാണ് ഇതിനോടകം മാറ്റിവെച്ചത്. നാല്‍പ്പതിനായിരം ലിറ്റര്‍ ശുദ്ധജലമാണ് ഒരു ദിവസം ജില്ലാ ആശുപത്രിയില്‍ ആവശ്യമായി വരുന്നത്. ഇതില്‍ ആറായിരം ലിറ്ററോളം കുടിവെള്ളം വിവിധ സന്നദ്ധസംഘടനകള്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നുണ്ട്. ഇത് മൂലമാണ് ആശുപത്രി പൂര്‍ണ്ണമായും അടച്ചിടാത്തത്.
ജില്ലാ ആശുപത്രിയിലേക്ക് സ്ഥിരം വെള്ളം പമ്പ് ചെയ്യുന്ന പമ്പിംഗ് സ്റ്റേഷനിലെ പമ്പിംഗ് നിലച്ചിട്ട് ആഴ്ചകളായി.ഇനി മഴ പെയ്ത് കുളത്തി ല്‍ വെള്ളമെത്തിയാലെ ഇത് പുനരാരംഭിക്കാന്‍ കഴിയുകയുള്ളു. വെള്ളത്തിന്റെ ദൗര്‍ലഭ്യം മൂലം പ്രതിസന്ധിയിലായ ശുചീകരണവും പൂര്‍ണ്ണ തോതിലായിട്ടില്ല. പൂട്ടിയിട്ട കാന്റീനും മഴ പെയ്ത് വെള്ളം കിട്ടാതെ തുറക്കുകയില്ല. ജില്ലാ ആശുപത്രിയിലേക്കാവശ്യമായ വെള്ളം അതാത് ദിവസം തങ്ങള്‍ എത്തിക്കാമെന്ന് ചില സംഘടനകള്‍ വാഗ്ദാനം ചെയ്തിരുന്നു.ഇത് സംബന്ധിച്ച് വാര്‍ത്തകളും ഫോട്ടോയും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതെല്ലാം വായിച്ച്് വിശ്വസിച്ച് ശസ്ത്രക്രിയക്ക് എത്തിയ രോഗികള്‍ ഇന്നലെയും വെള്ളക്ഷാമം മൂലം തിരിച്ചുപോവുകയായിരുന്നു.
Post a Comment
0 Comments