Type Here to Get Search Results !

Bottom Ad

പയ്യന്നൂര്‍ കൊലപാതകം: കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണമെന്ന് കുമ്മനം


തിരുവനന്തപുരം : (www.evisionnews.in) പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവ് ബിജു കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അഫ്‌സ്പ നിയമം പ്രയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജില്ലയില്‍ ക്രിമിനലുകളുടെ തേര്‍വാഴ്ച തടയാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ലെന്നു വീണ്ടും തെളിഞ്ഞിരിക്കുകയാണ്. സമാധാന ശ്രമങ്ങളെ സിപിഎം ഏകപക്ഷീയമായി അട്ടിമറിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്കു പോലും നിയന്ത്രിക്കാനാകാതെ സിപിഎം ക്രിമിനലുകള്‍ കണ്ണൂരില്‍ തേര്‍വാഴ്ച നടത്തുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടു. കണ്ണൂരിലെ ക്രമസമാധാനപാലനത്തിന് സൈന്യത്തിന് പ്രത്യേകാധികാരങ്ങളുള്ള അഫ്‌സ്പ പ്രയോഗിക്കണം. ഇതിനായി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കണ്ണൂരില്‍ ഹര്‍ത്താല്‍ ആചരിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും കുമ്മനം അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad