കാസര്‍കോട് (www.evisionnews.in): ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് മണ്ഡലം പഞ്ചായത്ത് കമ്മിറ്റിയുമായി ചേര്‍ന്ന് കുമ്പഡാജെ പഞ്ചായത്തിലെ ചകുടലില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബൈത്തുറഹ്്മയുടെ താക്കോല്‍ദാനം 25ന് രാവിലെ പത്തു മണിക്ക് പാണക്കാട് സയ്യദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പരിപാടിയില്‍ മുസ്്‌ലിം ലീഗ്, യൂത്ത് ലീഗ്, കെ.എം.സി.സി, എം.എസ.എഫ്, എസ്.ടി.യു നേതാക്കള്‍ ജനപ്രതിനിധികള്‍ സംബന്ധിക്കും.
കാസര്‍കോട് മണ്ഡലം കമ്മിറ്റി നിര്‍മിച്ച് നല്‍കുന്ന ആറാമത്തെ വീടാണ് കുമ്പഡാജെ പഞ്ചായത്തിലെ ചകുടലില്‍ പൂര്‍ത്തിയായത്. അഞ്ചുവീടുകള്‍ പണി പൂര്‍ത്തിയാക്കി അവകാശികള്‍ക്ക് കൈമാറിയിരുന്നു. കാറഡുക്കയിലെ ഏഴാമത്തെ വീടിന്റെ സമര്‍പ്പണ ചടങ്ങും ബെള്ളൂര്‍ പഞ്ചായത്തിന്ന് അനുവദിച്ച എട്ടാമത്തെ വീടിന്റെ കുറ്റിയടിക്കല്‍ കര്‍മവും ഈ മാസത്തില്‍ നടത്തുമെന്നും പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു.
Post a Comment
0 Comments