Type Here to Get Search Results !

Bottom Ad

നിര്‍ഭയ കേസ്: പ്രതികളുടേത് സമാനതകളില്ലാത്ത ക്രൂരത; വധശിക്ഷയില്‍ ഇളവില്ല


ന്യൂഡല്‍ഹി: (www.evisionnews.in) ലോകമനസാക്ഷിയെ നടുക്കിയ ദില്ലി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നാലു പ്രതികള്‍ നല്‍കിയ അപ്പീലിലായിരുന്നു സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിച്ചത്. കേസ് വാദം കേട്ട മൂന്നംഗ ബഞ്ചിലെ ജസ്റ്റിസുമാരായിരുന്ന ദീപക് മിശ്ര, ആര്‍ ഭാനുമതി എന്നിവരാണ് വിധി പ്രസ്താവിച്ചത്. സമാനതകളില്ലാത്ത ക്രൂരതയാണ് നടന്നതെന്ന് സുപ്രീംകോടതി വിലയിരുത്തി

പ്രതികളായ മുകേഷ് സിംഗ്,വിനയ് ശര്‍മ്മ,അക്ഷയ്,പവന്‍ എന്നിവര്‍ക്ക് ഹൈക്കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് ശരിവച്ചു. ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണും ചേര്‍ന്ന് ഒരു വിധി പ്രസ്താവവും ജസ്ററിസ് ആര്‍ ഭാനുമതി മറ്റൊരു വിധി പ്രസ്താവവും ആണ് തയ്യാറാക്കിയത്. അതേസമയം രണ്ടു വിധികളിലും വധശിക്ഷ ശെരി വച്ചു. വധശിക്ഷ റദ്ദാക്കണമെന്ന അമിക്കസ് ക്യൂറി രാജുരാമചന്ദ്രന്റെയും പ്രസിക്യൂഷന്‍ തെളിവുകള്‍ വിശ്വസനീയമല്ലെന്ന അമിക്കസ് ക്യൂറി സഞ്ജയ് ഹെഡ്ഗെയുടെയും വാദങ്ങള്‍ കോടതി തള്ളി.ഡിഎന്‍എ പരിശോധന,പെണ്‍കുട്ടിയുടെ മരണമൊഴി,മെഡിക്കല്‍ പരിശോധന ഫലം എന്നിവയെല്ലാം പരിശോധിക്കുമ്പോള്‍ പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്കാന്‍ ആകില്ല എന്ന് കോടതി വ്യക്തമാക്കി. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന സ്വഭാവമുള്ള പ്രതികള്‍ പെണ്‍കുട്ടിയെ അതിനായുള്ള ഉപയോഗ വസ്തുവാക്കി.ഇരുമ്പ് ദണ്ഡ് ഉപോയഗിച്ച് ദഹനേന്ദ്രിയങ്ങള്‍ കുത്തി പുറത്തിട്ടു,ക്രൂരമായ രീതിയില്‍ ലൈംഗിക പീഡനം നടത്തി,കൊള്ളയടിക്കുകയും ബസ്സ് കയററി കൊലപെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി സമര്‍ത്ഥിച്ചത്.

സാമൂഹ്യ സുരക്ഷിതത്വം തകര്‍ത്തെറിഞ്ഞ സംഭവം സമാനതകളില്ലാത്ത ക്രൂരതയാണെന്നും ഇത് ഞെട്ടലുകളുടെ സുനാമിയാണ് ഉണ്ടാക്കിയതെന്നും കോടതി പറഞ്ഞു.പ്രതികളുടെ സാമൂഹ്യ സാഹചര്യങ്ങള്‍ കുറ്റകൃത്യത്തെ ലഘൂകരിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.വിദ്യാഭ്യസമുണ്ടായിട്ടും സ്ത്രീകളുടെ അന്തസ്സ് മാനിക്കപെടുന്നില്ലെന്ന് ജസ്റ്റിസ് ആര്‍ ഭാനുമതി വിധി പ്രസ്താവത്തില്‍ എഴുതി. ക്രൂരവും പൈശാചികവും പ്രാകൃതവുമായ കുറ്റകൃത്യമാണ് നടന്നതെന്ന് കോടതി പറഞ്ഞു. ലിംഗ സമത്വത്തിനും നീതിക്കുമായി ഏവരും പോരാടണമെന്നും വിധി പ്രസ്താവത്തില്‍ കോടതി ആവശ്യപെട്ടു. സാമൂഹ്യ സുരക്ഷിതത്വം തകര്‍ത്തെറിഞ്ഞ സംഭവം സമാനതകളില്ലാത്ത ക്രൂരതയാണെന്നും ഇത് ഞെട്ടലുകളുടെ സുനാമിയാണ് ഉണ്ടാക്കിയതെന്നും കോടതി പറഞ്ഞു.

2012 ഡിസംബര്‍ 16 നാണ് ദില്ലിയില്‍ ഓടുന്ന ബസ്സില്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. രാജ്യത്തെ നടുക്കിയ സംഭവത്തില്‍ ഹൈക്കോടതി വിധിച്ച വധശിക്ഷക്കെതിരെ നാല് പ്രതികള്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ബലാത്സം നടന്നിട്ടില്ലെന്നും തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം. അമിക്കസ് ക്യുറിമാരായ മുതിര്‍ന്ന അഭിഭാഷകര്‍ രാജു രാമചന്ദ്രനും സഞ്ജയ് ഹെഡ്ഡേയും പ്രോസിക്യൂഷന് അനുകൂലമായ നിലപാടല്ല കോടതിയില്‍ സ്വീകരിച്ചത്.

തികള്‍ക്ക് വധശിക്ഷ വിധിക്കുന്നതിന് മുന്‍പ് ക്രിമിനല്‍ നടപടി ചട്ട പ്രകാരം സ്വീകരിക്കേണ്ട നടപടികള്‍ വിചാരണ കോടതിയും ഹൈക്കോടതിയും പൂര്‍ത്തിയാക്കയിട്ടില്ലെന്നും അതിനാല്‍ ശിക്ഷ റദ്ദാക്കണമെന്നും രാജു രാമചന്ദ്രന്‍ വാദിച്ചിരുന്നു.കേസില്‍ പൊലീസ് നല്‍കിയ തെളിവുകളുടെ വിശ്വാസതയില്‍ സംശയമുണ്ടെന്നാണ് സഞ്ജയ് ഹെഡ്ഗെ വാദിച്ചത്. തുടര്‍ന്ന് ശിക്ഷ വിധിച്ച നടപടികളെ പറ്റി കോടതി തുടക്കം മുതലേ വീണ്ടും വാദം കേട്ടിരുന്നു. ജസ്റ്റിസ്മാരയ ദീപക് മിശ്ര,വി ഗോപാല ഗൗഡ, കുര്യന്‍ ജോസഫ് എന്നിവര്‍ കേട്ട അപ്പീല്‍ പിന്നീട് ജസ്റ്റിസുമാരായ ദീപക് മിശ്ര, അശോക് ഭൂഷണ്‍, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബഞ്ചിലേക്ക് മാറ്റിയിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത ഒരാളടക്കം ഏഴ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളി 2015 ല്‍ ശിക്ഷ പൂര്‍ത്തിയാക്കി മോചിതനായി. മറ്റൊരു പ്രതി രാം സിംഗ് 2013 ല്‍ തിഹാര്‍ജയിലില്‍ ആത്മഹത്യ ചെയ്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad