തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൊടുങ്കാറ്റായി പരിണമിച്ച് കേരളത്തില്‍ ആഞ്ഞു വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിച്ചു. ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പ് ഡയറക്‌ടര്‍ ജനറല്‍ ആണ് മുന്നറിയിപ്പു നല്‍കിയത്. ഇന്നു രാത്രിയോടെ കേരളത്തിലേയ്‌ക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്ന കൊടുങ്കാറ്റിനെതിരെ ജാഗ്രത പാലിക്കാനും അദ്ദേഹം മുന്നറിയിച്ചു. രണ്ടു ദിവസത്തിനകം കാലവര്‍ഷം ശക്തമായി ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.അതേ സമയം തെക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചു. കോട്ടയം ജില്ലയില്‍ ഇന്നലെ രാത്രി മുഴുവന്‍ ശക്തമായ മഴ ലഭിച്ചു. ഇന്നു രാവിലെ ശക്തമായ കാറ്റില്‍ മരം കടപുഴകി വീടിനു മുകളില്‍ വീണു മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. മേരി, മകള്‍ ജോളി, ഇവരുടെ മകന്‍ മണിക്കുട്ടന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ മറ്റു രണ്ടു വീടുകള്‍ക്കും നാശ നഷ്‌ടമുണ്ടായി.
Post a Comment
0 Comments