Type Here to Get Search Results !

Bottom Ad

പൊലീസില്‍ വീണ്ടും അഴിച്ചുപണി; തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് എഡിജിപി


തിരുവനന്തപുരം : (www.evisionnews.in) സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. അനില്‍ കാന്തിനു പകരം ടോമിന്‍ ജെ. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചു. അനില്‍ കാന്തിനെ വിജിലന്‍സ് എഡിജിപിയാക്കി. ബല്‍റാം കുമാര്‍ ഉപാധ്യായയെ കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സഷന്‍ കോര്‍പറേഷന്‍ (കെപിഎച്ച്‌സിസി) എംഡി സ്ഥാനത്തുനിന്നു മാറ്റി പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു. പകരം നിയമനം ഉണ്ടാകുന്നതുവരെ അദ്ദേഹത്തിനു കെപിഎച്ച്‌സിസിയുടെ താല്‍ക്കാലിക ചുമതലയുണ്ടാകും.

എറണാകുളം റേഞ്ച് ഐജി പി. വിജയന് കോസ്റ്റല്‍ പൊലീസിന്റെ അധിക ചുമതല നല്‍കി. പൊലീസ് ആസ്ഥാനത്ത് ഡിഐജി ആയിരുന്ന കെ. ഷഫീന്‍ അഹമ്മദിനെ ഡിഐജി (എപി ബറ്റാലിയന്‍സ്) ആയി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ എസ്പി ആയിരുന്ന കല്‍രാജ് മഹേഷ് കുമാറിനെ തിരുവനന്തപുരം റെയില്‍വേ പൊലീസ് എസ്പി ആയി നിയമിച്ചു.

തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഷബീറിനെ തിരുവനന്തപുരം സിബിസിഐഡി എസ്പിയായി നിയമിച്ചു. കോസ്റ്റല്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഹരി ശങ്കറിനെ പൊലീസ് ആസ്ഥാനത്തേക്കു മാറ്റി നിയമിച്ചു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad