Type Here to Get Search Results !

Bottom Ad

കർഷക കീർത്തി അവാർഡ് വസീം പാലക്കുന്നിന്


കാസർകോട്(www.evisionnews.in): മികച്ച അടുക്കള കർഷകനുള്ള കർഷക കീർത്തി അവാർഡ് ഉദുമ പാലക്കുന്ന് സ്വദേശി വസീമിനെ തേടിയെത്തി,
തൻ്റെ വീട്ടുപറമ്പിൽ വളരെ ചെറുപ്പത്തിൽ തന്നെ ജൈവ കൃഷിയിറക്കി  വിളവെടുപ്പ് നടത്തി വരികയാണ് വസീം.പച്ചക്കറി കൃഷിക്ക് പുറമെ വ്യത്യസ്ത ഇനം മീൻ വളർത്തലും, വിവി ധയിനം കോഴിവളർത്തലുമുണ്ട് തുടങ്ങിയ വ്യത്യസ്ത കൃഷിരീതികളാണ് തൻ്റെ വീട്ടുവളപ്പിൽ ഇദ്ദേഹം പരീക്ഷച്ചത്,അടുക്കള കർഷകരുടെ സംസ്ഥാന കൂട്ടായ്മയായ ഹോപ്  അഗ്രിക്കൾച്ചറൽ ട്രസ്റ്റ് തൃശൂരിൽ നടന്ന സംഗമത്തിൽ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാറിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.തൃശൂർ കോർപ്പറേഷൻ മേയർ അജിതാ ജയരാജൻ അധ്യക്ഷത വഹിച്ചു,
സംസ്ഥാനത്തെ വിവിധ ഭാഗത്ത് നിന്നുള്ള നൂറോളം കർഷകർപങ്കെടുത്തുഇൻ്റിരിയർ ഡിസൈനർ കൂടിയായ ഈ 24. കാരൻ പാലക്കുന്ന് ബൽക്കീസ് മൻസിലിലെ ഇസ്മായിലിൻ്റെയും - ഫാത്തിമയുടെയും മകനാണ് .

Post a Comment

0 Comments

Top Post Ad

Below Post Ad