Type Here to Get Search Results !

Bottom Ad

ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ കണ്ണൂരില്‍ സിപിഎം പലിശരഹിത ബാങ്ക് തുടങ്ങുന്നു


കണ്ണൂര്‍ (www.evisionnews.in): സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ സഹകരണ മേഖലയില്‍ ഇസ്ലാമിക് ബാങ്കിംഗ് തത്വമനുസിരിച്ച് പലിശരഹിത ബാങ്കിംഗ് തുടങ്ങുന്നു. സിപിഎമ്മിന്റെ പിന്തുണയോടെ രൂപീകരിക്കപ്പെട്ട ന്യൂനപക്ഷ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലായിരിക്കും ബാങ്ക് പ്രവര്‍ത്തിക്കുക. സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ന്യൂനപക്ഷ സെമിനാറിലാണ് പലിശരഹിത ബാങ്കിംഗ് സംവിധാനം തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. 

പാവപ്പെട്ടവരെ സഹായിക്കാനുളള സംവിധാനമെന്ന നിലക്കാണ് പലിശരഹിത ബാങ്കിനെ പാര്‍ട്ടി അവതരിപ്പിക്കുന്നതും. നിലവിലുളള ഇസ്ലാമിക് ബാങ്കുകളുടേത് പോലെ പലിശ പൂര്‍ണമായും ഒഴിവാക്കിയായിരിക്കും പുതിയ സംരഭം പ്രവര്‍ത്തിക്കുന്നതും. നിലവില്‍ സഹകരണമേഖലയില്‍ പലിശരഹിത ബാങ്കിങ് സംരംഭത്തിന് തുടക്കം കുറിക്കുന്നതിനുളള തത്വത്തിലുള്ള തീരുമാനം മാത്രമാണ് ഇപ്പോഴുളളതെന്ന് ന്യൂനപക്ഷ സാംസ്‌കാരിക സമിതി ജില്ലാ കോ ഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ടുമായ എം. ഷാജര്‍ പറഞ്ഞു.

പ്രസ്തുത ആശയം നടപ്പില്‍ വരുത്തുന്നതിനുളള നിയമപരവും സാങ്കേതികവുമായ വിഷയങ്ങളില്‍ വിശദപഠനം നടത്തുമെന്നും ഷാജര്‍ വ്യക്തമാക്കി. കണ്ണൂര്‍ ജില്ലയിലെ 21 മുസ്ലിം ന്യൂനപക്ഷ സംഘങ്ങളുടെ ജില്ലാതല കൂട്ടായ്മയാണ് ന്യൂനപക്ഷ സാംസ്‌കാരിക സമിതി കോ ഓഡിനേഷന്‍ കമ്മിറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad