Type Here to Get Search Results !

Bottom Ad

ബിജെപിയെ പുകഴ്ത്തിയ വനിതാ ലീഗ് നേതാവിനെതിരെ നടപടിയില്ല; ഖമറുന്നീസയുടെ വിശദീകരണത്തില്‍ തൃപ്തരെന്ന് ലീഗ്


തിരൂര്‍ (www.evisionnews.in): ബിജെപി അനുകൂല പരാമര്‍ശം നടത്തിയതില്‍ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റും സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അധ്യക്ഷയുമായ ഡോ ഖമറുന്നീസ അന്‍വറിനെതിരെ നടപടിയില്ല. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഖമറുന്നീസ നല്‍കിയ മാപ്പപേക്ഷ സ്വകരിച്ചുവെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.
ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നായിരുന്നു ഡോ. ഖമറുന്നിസയുടെ പ്രസ്താവന. ബിജെപിയുടെ പ്രവര്‍ത്തനഫണ്ട് തിരൂരിലുളള തന്റെ വീട്ടില്‍വെച്ച് ബിജെപി മണ്ഡലം പ്രസിഡന്റ് കെപി പ്രദീപ്കുമാറിന് കൈമാറിയശേഷം സംസാരിക്കുകയായിരുന്നു അവര്‍. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി അവര്‍ രംഗത്തെത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad