ചട്ടഞ്ചാല്‍ (കാസര്‍കോട്): വിദ്യാര്‍ത്ഥി കലാസാഹിത്യ മത്സരത്തിലെ ജനശ്രദ്ധയാകര്‍ഷിച്ച ബുര്‍ദാ പാരായണ മത്സരത്തില്‍ കാസര്‍കോടന്‍ ആധിപത്യം. സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലാണ് കാസര്‍കോട് ജില്ലാ ടീമുകള്‍ ജേതാക്കളായത്. സീനിയര്‍ വിഭാഗത്തില്‍ വിജയിച്ച കുമ്പള ബദ്‌രിയാ നഗറിലെ ബദ്‌റുല്‍ ഹുദാ മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ വിധികര്‍ത്താക്കളുടെ പ്രത്യേക അഭിനന്ദനങ്ങള്‍ക്കും അര്‍ഹരായി. സദര്‍ മുഅല്ലിം പി.എച്ച് അസ്ഹരി ആദൂരാണ് സീനിയര്‍ ബുര്‍ദ ടീമിന്റെ പരിശീലകന്‍. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ തളങ്കര കണ്ടത്തില്‍ ഹിദായത്തു സിബ്‌യാന്‍ മദ്രസയിലെ വിദ്യാര്‍ത്ഥികളാണ് ജേതാക്കളായത്. റഫീഖ് ദാരിമി, ശമീര്‍ വാഫി എന്നീ അധ്യാപകരാണ് പരിശീലിപ്പിച്ചത്.
Post a Comment
0 Comments