Type Here to Get Search Results !

Bottom Ad

ചെമ്മനാട് അംഗന്‍വാടി അധ്യാപിക അസുഖം മൂലം മരിച്ചു


ചെമ്മനാട്: (www.evisionnews.in) അസുഖം മൂലം മംഗളൂരുവില്‍ ചികിത്സയിലായിരുന്ന അംഗന്‍വാടി അധ്യാപിക അന്തരിച്ചു. ചെമ്മനാട് ഈക്കോട് ശ്രീധരന്‍ നായരുടെ ഭാര്യ ഇ. പുഷ്പലത(46)യാണ് അന്തരിച്ചത്. ചെമ്മനാട് അംഗന്‍വാടി അധ്യാപികയായിരുന്നു. ഒരു മാസത്തോളമായി മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കാടകം മൂടാംകുളം പരേതനായ പുക്കളത്ത് കൃഷ്ണന്‍ നായരുടെയും ഇ. അമ്മാളുഅമ്മയുടെയും മകളാണ്. മക്കള്‍: ശ്രുതി, ഇ. അജിത് (ഒമാന്‍). മരുമകന്‍: വിനോദ് മുണ്ടക്കൈ. സഹോദരങ്ങള്‍: ഇ. പത്മാക്ഷന്‍ (കാടകം സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി), ഇ. രാധാകൃഷ്ണന്‍ (സി.ഐ.എസ്.എഫ്), ഇ. ഗോവിന്ദന്‍, ഇ. സുകുമാരന്‍ (പൊലീസ്, കാസര്‍കോട്).




Post a Comment

0 Comments

Top Post Ad

Below Post Ad