Type Here to Get Search Results !

Bottom Ad

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 110 മില്യണ്‍ ഡോളര്‍ പിഴ; വിധി ക്യാന്‍സറുണ്ടാക്കുമെന്ന് തെളിഞ്ഞതിനേത്തുടര്‍ന്ന്


ഡെട്രോയിറ്റ്:(www.evisionnews.in) ക്യാന്‍സറുണ്ടാക്കുമെന്ന് തെളിഞ്ഞതിനേത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 110 മില്യണ്‍ ഡോളര്‍ പിഴ. അമേരിക്കയില്‍ മിസ്സൗറിയിലെ സെന്റ് ലൂയിസിലുള്ള കോടതിയാണ് കമ്പനിക്ക് കനത്ത പിഴ വിധിച്ചത്. ലൊയിസ് സ്ലെമ്പ് എന്ന സ്ത്രീയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ പരാതി നല്‍കിയത്.

അണ്ഡാശയ ക്യാന്‍സര്‍ വന്നതിനേത്തുടര്‍ന്നാണ് ലൊയിസ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പ്പന്നങ്ങളാണ് താന്‍ ഉപയോഗിച്ചിരുന്നതെന്ന് ലൊയിസ് പറഞ്ഞു. 2012ലാണ് ഇവര്‍ക്ക് ക്യാന്‍സര്‍ ബാധിച്ചത്. ചികിത്സ തുടങ്ങുമ്പോഴേക്ക് ലൊയിസ് രോഗം മൂര്‍ഛിച്ച അവസ്ഥയിലായിരുന്നു. കഴിഞ്ഞവര്‍ഷം മറ്റൊരു യുവതിക്ക് 70 മില്യന്‍ ഡോളര്‍ പിഴയായി നല്‍കാന്‍ അമേരിക്കയിലെ ഒരു കോടതി വിധിച്ചിരുന്നു.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ടാല്‍ക്ക് എന്ന വസ്തുവാണ് ക്യാന്‍സറിന് ഹേതുവാകുന്നത്. പൊതുവേ മിക്ക കമ്പനികളും സൗന്ദര്യ വര്‍ദ്ധക ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുവാണ് ടാല്‍ക്ക്. ഈര്‍പ്പം വലിച്ചെടുക്കാനുള്ള ഈ വസ്തുവിന്റെ കഴിവാണ് സൗന്ദര്യ വര്‍ദ്ധക ഉത്പ്പന്നളില്‍ ഇത് ഉള്‍പ്പെടുത്തുന്നതിന് കാരണമാകുന്നത്. ടാല്‍ക് ഉപയോഗിക്കുന്നതിനാലാണ് ടാല്‍ക്കം പൗഡര്‍ എന്ന പേരുതന്നെ പൗഡറുകള്‍ക്ക് കൈവന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad