Type Here to Get Search Results !

Bottom Ad

ആവേശമായി ചെര്‍ക്കള പ്രിമിയര്‍ ലീഗ് ക്രിക്കറ്റ്; കിംഗ് ലയണ്‍സ് ചാമ്പ്യന്‍മാര്‍


ചെര്‍ക്കള: (www.evisionnews.in) ഗ്രീന്‍സ്റ്റാര്‍ ചെര്‍ക്കളയുടെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി ഫ്‌ലഡ്‌ലൈറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചെര്‍ക്കള പ്രിമിയര്‍ ക്രിക്കറ്റ് ലീഗ് കളി പ്രേമികള്‍ക്ക് ആവേശമായി.

ഫൈനലില്‍ മിറാക്കിള്‍സ് ചെര്‍ക്കളയെ പരാജയപ്പെടുത്തിയാണ് കിംഗ് ലയണ്‍സ് ചെര്‍ക്കള ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള ലീഗില്‍ ചാമ്പ്യന്‍മാരായത്. സെമി ഫൈനലില്‍ ചക്ക്‌ദേ ബാംഗ്ലൂരിനേയും അല്ലാമ ക്രിക്കറ്റ് ടീമിനേയും പരാജയപ്പെടുത്തിയാണ് യംഗ് ലയണ്‍സും മിറാക്കള്‍സും കലാശപ്പോരിനിറങ്ങിയത്.

പ്രിമിയര്‍ ലീഗിന് മുന്നോടിയായി ചെര്‍ക്കള ടൗണില്‍ സംഘടിപ്പിച്ച വിളംബര ഘോഷയാത്രയ്ക്ക് ഹാഷിം ചെര്‍ക്കള,ശരീഫ് മാര്‍ക്കറ്റ്,ബഷീര്‍ ബച്ചി, നേതൃത്വം നല്‍കി, വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റ് ടോപ്പ് അബ്ദുള്ള ഗോവ ഫ്‌ലാഗ് ഓഫ് ചെയ്തു. വീറും വാശിയും വാനോളം ഉയര്‍ന്ന ഗ്രീന്‍ സ്റ്റാര്‍ സിപിഎല്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കെ അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. പിബി അബ്ദുല്‍ റസാഖ് എംഎല്‍എ മുഖ്യാഥിതിയായിരുന്നു.അഹമ്മദ് ദുബൈ സ്വാഗതം പറഞ്ഞു.

മുനീര്‍ പി ചെര്‍ക്കളം, ടോപ് അബ്ദുള്ള ഗോവ,സികെ ഖാലിദ്, അബുബക്കര്‍ പള്ളിന്റടുക്കല്‍, ഒപി ഹനീഫ, സലീം സി,സിദ്ദീക്ക് ബേര്‍ക്ക, സലാം ചെര്‍ക്കള തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad