Type Here to Get Search Results !

Bottom Ad

ആരോഗ്യ ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിച്ചു


ആലംപാടി: (www.evisionnews.in) ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നെഹ്റു യുവകേന്ദ്രയുടെയും സി വൈ സി സി ചെറിയ ആലംപാടിയുടെയും സഹകരണത്തോടെ ആരോഗ്യ ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിച്ചു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് ജെ എഫ് പി കെ.ബി.അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജെ.സി.ഐ കാസര്‍കോട് മുന്‍ പ്രസിഡണ്ട് ജെ എഫ് പി എം.എ അബ്ദുള്‍ റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു.മുന്‍ ജെ.സി.ഐ മേഖല വൈസ് പ്രസിഡണ്ട് ജെ എഫ് പി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, ജെ സി ശരത്ത് കുമാര്‍, ജെ സി റംസാദ് അബ്ദുള്ള, അഷ്‌റഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജെ സി അബ്ദുള്‍ മിഷാല്‍ സ്വാഗതവും സി വൈ സി സി സെക്രട്ടറി ഹാരിസ് നന്ദിയും പറഞ്ഞു. ചെങ്കള പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. രവീന്ദ്രന്‍ നായര്‍ ക്ലാസ് കൈകാര്യം ചെയ്തു.




Post a Comment

0 Comments

Top Post Ad

Below Post Ad