ബോവിക്കാനം (www.evisionnews.in): ജലഉപയോഗം ക്രമാതീതമായി വര്‍ധിക്കുകയും ജലാശയങ്ങള്‍ മലിനമാക്കപ്പെടുകയും ചെയ്തതോടെ അപകടാവസ്ഥയിലായ മനുഷ്യ ജീവജാല ആവാസ വ്യവസ്ഥയുടെ നിലനിനില്‍പ് ലക്ഷ്യം വെച്ച് സമൂഹ്യ അവബോധം സാധ്യമാക്കുന്നതിന്ന് 'യൂത്ത് ഫോര്‍എര്‍ത്ത്' എന്ന പ്രമേയവുമായി യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ജലസഭയുടെ ഉദ്ഘാടനം മുളിയാര്‍ ബാലനടുക്കം കാര്‍ഗില്‍ സര്‍ക്കിളില്‍ ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ഷഫീഖ് ആലൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് പ്രസിഡണ്ട് നിസാര്‍ ബസ് സ്റ്റാന്റ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി മുഹമ്മദ്കുഞ്ഞി, ഷരീഫ് കൊടവഞ്ചി, ബി.എം അഷ്‌റഫ്, അബ്ദുല്‍ റഹിമാന്‍ ബസ് സ്റ്റാന്റ്, ബി.എം ഹാരിസ്, ബി.കെ ഹംസ, അഷ്‌റഫ് ബോവിക്കാനം, ഷരീഫ് മല്ലത്ത്, ബി. മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് ബോവിക്കാനം, അബ്ദുല്ല കുഞ്ഞി പന്നടുക്കം, ഹനീഫ ബോവിക്കാനം, കബീര്‍ ബാലനടുക്കം, റംഷീദ് ബാലനടുക്കം പ്രസംഗിച്ചു.
Post a Comment
0 Comments