Type Here to Get Search Results !

Bottom Ad

ഗുണ്ട- കഞ്ചാവ്- മണല്‍ മാഫിയ സംഘങ്ങളെ പിഴുതെറിയണം: മുസ്ലിം ലീഗ്


ഉപ്പള (www.evisionnews.in): മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി തഴച്ചുവളരുന്ന ഗുണ്ട- ക്വട്ടേഷന്‍- കഞ്ചാവ്- മണല്‍ മാഫിയകളെ വേരോടെ പിഴുതെറിയാന്‍ അധികാരികള്‍ മുന്നോട്ടുവരണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇത്തരം മാഫിയകളുടെ ചേരിതിരിഞ്ഞുള്ള വിളയാട്ടങ്ങള്‍ പട്ടാപകല്‍ പോലും അരങ്ങ് തകര്‍ക്കുകയാണ്. ഇതുമൂലം പ്രദേശവാസികള്‍ ഭീതിയിലാണെന്നും ഇതിനറുതി വരുത്താന്‍ സമൂഹ മനസാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

പ്രിസിഡണ്ട് ടി.എ മുസ അദ്ധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു പി ബി അബ്ദുല്‍ റസാഖ് എംഎല്‍എ, ജില്ലാ നേതാക്കളായ എം. അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളികെ, മണ്ഡലം ഭാരവാഹികളായ അഷ്‌റഫ് കര്‍ള, അബ്ബാസ് ഓണന്ത, പി.എച്ച് അബ്ദുല്‍ ഹമീദ് മച്ചംപാടി, സയ്യിദ് ബദ്‌റുദ്ദീന്‍ തങ്ങള്‍, എ കെ ആരിഫ്, എം എസ് എ സത്താര്‍ ഹാജി, എം ബി യൂസുഫ് ബന്തിയോഡ്, ശുകൂര്‍ ഹാജി രാജധാനി, അശ്രഫ് കൊടിയമ്മ, ബി എന്‍ മുഹമ്മദാലി, ടി കെ ഇസ്മയില്‍ ഹാജി കണ്ണൂര്‍, റസ്സാക് കോടി, പി അബൂബക്കര്‍ പെര്‍ദന, സിദ്ധീഖ് ഒളമുഗര്‍, അന്തുഞ്ഞി ഹാജി ചിപ്പാര്‍, പി ബി അബൂബക്കര്‍ പാത്തൂര്‍, കെ എല്‍ പുണ്ടരീകാക്ഷ, ശാഹുല്‍ ഹമീദ് ബന്തിയോട്, അസീസ് ഹാജി മഞ്ചേശ്വരം, ബി.എ മജീദ്, ഇബ്രാഹിം ഹാജി കൊടിയമ്മ, ഇസ്മയില്‍ കിയൂര്‍, അബ്ദുല്‍ റഹ്മാന്‍ വളപ്പ്, സിദ്ധീഖ് മഞ്ചേശ്വരം, സവാദ് അംഗഡി മുഗര്‍, അബ്ദുല്ല കജ, എം.എം ഇബ്രാഹിം മൊഗര്‍, ഖലീല്‍ മരിക്കെ, അബ്ദുല്‍ റഹ്മാന്‍ മിപ്പിരി ,അസീസ് മരിക്കെ, അബ്ദുല്ല ഗുഡ്ഡഗിരി, കെ എം അബ്ബാസ് കുമ്പള, മൂസ ഗേറുക്കട്ടെ ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad