Type Here to Get Search Results !

Bottom Ad

റിയാസ് മൗലവിയുടെ കുടുംബത്തിനുള്ള വീട് നിർമ്മാണം ഉടൻ തുടങ്ങും


കാസര്‍കോട് (www.evisionnews.in): പഴയചൂരി പള്ളിയില്‍ കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പരേതന്റെ സ്വദേശമായ കുടകില്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഇതിനായി മടിക്കേരി ഹോഡുവാട വില്ലേജില്‍ പതിനൊന്ന് സെന്റ് സ്ഥലം വിലക്ക് വാങ്ങി ഏപ്രില്‍ 24ന് മടിക്കേരി സബ് റജിസ്റ്റാര്‍ ഓഫീസില്‍ എഗ്രിമെന്റ് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ തിയതി കിട്ടിയ ഉടന്‍ തറക്കല്ലിട്ടു പണി ആരംഭിക്കും. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുളള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എ. അബദുള്‍ റഹ്മാന്‍, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ അബദുല്ല, കെ.എം ശംസുദ്ദീന്‍ ഹാജി, എ.ജി.സി ബഷീര്‍, കെ.ഇ.എ ബക്കര്‍, അബുല്ല മുഗു സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad