Type Here to Get Search Results !

Bottom Ad

ഐ എസ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മലയാളിയെ തിരിച്ചറിഞ്ഞു; തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദ് സംഘത്തലവനെന്ന് എന്‍ ഐ എ


കാസര്‍കോട്: (www.evisionnews.in) ഐ എസിനായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത് മലയാളി. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണ് സംഘത്തലവനെന്ന് എന്‍ ഐ എ സ്ഥിരീകരിച്ചു. കൂടുതല്‍ മലയാളികളെ ഐ എസിലേക്ക് ആകര്‍ഷിക്കുകയാണ് ഇയാളുടെ ലക്ഷ്യമെന്നും എന്‍ ഐ എ വ്യക്തമാക്കി. മെസേജ് ടു കേരള എന്ന ഗ്രൂപ്പില്‍ സമ്മതമില്ലാതെ ആള്‍ക്കാരെ ചേര്‍ക്കുന്നത് ഇയാളാണെന്നും എന്‍ ഐ എ പറയുന്നു. ഇതില്‍ ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായും എന്‍ ഐ എ വ്യക്തമാക്കി. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മെസേജ് ടു കേരള ഗ്രൂപ്പ് വഴി ഐ എസിന്റെ പ്രചാരണം ശക്തമായി ആരംഭിച്ചിരുന്നു. 

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരണമെന്ന ആഹ്വാനവുമായി കാസര്‍ഗോഡ് മലയാളികള്‍ക്കിടയിലാണ് ശക്തമായ വാട്സ്ആപ്പ് പ്രചരണം. ഐഎസിനെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള മലയാള സന്ദേശങ്ങളാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ എത്തുന്നത്. കാസര്‍ഗോഡ് നിന്ന് ഭീകരസംഘത്തില്‍ ചേര്‍ന്ന മലയാളികളാണ് പ്രചരണത്തിന് പിന്നിലെന്നാണ് നിഗമനം. സന്ദേശം ലഭിച്ച കാസര്‍ഗോഡ് സ്വദേശിയായ ഹാരിസ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. മെസേജ് ടു കേരളയെന്ന ഗ്രൂപ്പില്‍ അംഗമാക്കിയെന്നായിരുന്നു ഹാരിസിന് ലഭിച്ച സന്ദേശം. ഗ്രൂപ്പിന്റെ ഉദ്ദേശം എന്താണെന്ന ചോദ്യത്തിന് ഐഎസ് അനുകൂല മറുപടികളാണ് ഹാരിസിന് ലഭിച്ചത്. അഫ്ഗാനിസ്ഥാനിലെ ഒരു നമ്പറിലാണ് ഗ്രൂപ്പ് നിര്‍മിച്ചിരിക്കുന്നത്. അബു ഇസ എന്നയാളാണ് ഗ്രൂപ്പ് അഡ്മിന്‍. പാലക്കാടുനിന്ന് കാണാതായ ഇസയാണിതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

Post a Comment

0 Comments

Top Post Ad

Below Post Ad