Type Here to Get Search Results !

Bottom Ad

വാട്‌സ്ആപ്പില്‍ ഐ.എസ് അനൂകൂല ആശയപ്രചാരണം: കാസര്‍കോട് സ്വദേശിയുടെ പരാതിയില്‍ എന്‍.ഐ.എ അന്വേഷണം തുടങ്ങി


കാസര്‍കോട് (www.evisionnews.in): വാട്‌സ്ആപ്പില്‍ ഗ്രൂപ്പുകളുണ്ടാക്കി ഐ.എസ് അനുകൂല ആശയപ്രചാരണം നടത്തുന്നതായി കാസര്‍കോട് സ്വദേശിയുടെ പരാതിയില്‍ എന്‍.ഐ.എ അന്വേഷണം തുടങ്ങി. രണ്ടു ദിവസം മുമ്പാണ് അണങ്കൂര്‍ സ്വദേശി ഹാരിസിന്റെ വാട്‌സ്ആപ്പ് ഇന്‍ബോക്‌സില്‍ മെസേജ് ടു ഗ്രൂപ്പില്‍ അംഗമാക്കിയെന്ന സന്ദേശം വന്നത്. ഗ്രൂപ്പിന്റെ ഉദ്ദേശം എന്തെന്ന് മറുപടിയായി നല്‍കിയപ്പോഴാണ് തൃക്കരിപ്പൂരില്‍ നിന്ന് കാണാതായ റാഷിദ് അബ്ദുല്ല എന്ന യുവാവിന്റേതെന്ന് സംശയിപ്പിക്കുന്ന സന്ദേശങ്ങള്‍ എത്തിയത്. 

എന്‍ഐഎയും മറ്റുള്ള ഏജന്‍സികളും പുറത്തുവിട്ട വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നതും അത്തരം വാര്‍ത്തയാണെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. ഐ.എസിനെ പ്രകീര്‍ത്തിച്ചുള്ള സന്ദേശങ്ങളാണ് ഏറെയും. ''റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടു എന്നപേരിലുള്ള വാര്‍ത്ത എവിടുന്നു കിട്ടിയെന്നറിയില്ല. (www.evisionnews.in)ബിക്കോസ് ഞാന്‍ തന്നെ ഇതു കേട്ടിട്ട് സര്‍പ്രൈസ്ഡാണ്, കാരണം ഞാന്‍ തന്നെയാണ് റാഷിദ് അബ്ദുല്ല'. ഇങ്ങനെയുള്ള സന്ദേശമാണ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. 

അന്ന് രാത്രി തന്നെ ഹാരിസ് കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് എന്‍ഐഎയുടെ കൊച്ചിയിലെ ഡിവൈഎസ്പി മൊഴിയെടുക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ നമ്പറിലാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. അബു ഇസ എന്നയാളാണ് ഗ്രൂപ്പ് അഡ്മിന്‍. ഇയാള്‍ പാലക്കാടുനിന്ന് കാണാതായ ഇസയാണെന്നാണ് അന്വേഷണ ഏജന്‍സി സംശയിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad