Type Here to Get Search Results !

Bottom Ad

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം


ശ്രീനഗര്‍ : (www.evisionnews.in) ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ കനത്ത വെടിവയ്പ്പുമായി വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മെന്ദര്‍ മേഖലയിലാണ് പാക് റേഞ്ചേഴ്‌സ് കനത്ത വെടിവയ്പ് നടത്തിയത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. മേഖലയില്‍ പാക്കിസ്ഥാന്‍ ഇടവിട്ട് വെടിവയ്പ് തുടരുകയാണ്. ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കിയ പാക് നടപടിക്കെതിരെ ഇന്ത്യ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെയാണ് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നത്.

രണ്ട് ഇന്ത്യന്‍ സൈനികരെ നിഷ്ഠുരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് അനാദരം കാട്ടിയ പാക്കിസ്ഥാനെതിരെ അതിശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിനു കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. സൈനികരെ ശിരച്ഛേദം ചെയ്ത കിരാതമായ നടപടിക്കെതിരെ തക്കതായ രീതിയില്‍ തിരിച്ചടിക്കുമെന്ന് അസന്നിഗ്ധമായ ഭാഷയില്‍ പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

ആറു മാസത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാക്കിസ്ഥാന്‍ വികൃതമാക്കുന്നത്. എന്നാല്‍ സൈനികരുടെ മൃതദേഹത്തോട് അനാദരം കാട്ടിയില്ലെന്നു വാദിച്ച പാക്കിസ്ഥാന്‍, ഇന്ത്യയുടെ പ്രതികരണത്തെ വിമര്‍ശിക്കുകയും ചെയ്തു.

അതിനിടെ ഷോപ്പിയാനിലെ ജില്ലാ കോടതി വളപ്പിലുള്ള പൊലീസ് പോസ്റ്റില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ സേനയുടെ തോക്കുകളുമായി കടന്നുകളഞ്ഞു. രക്ഷന്മപെട്ട ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഈ സമയത്ത് അഞ്ച് പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ഇവരെ കീഴ്‌പ്പെടുത്തിയാണ് ഭീകരര്‍ തോക്കുകളുമായി കടന്നത്. അഞ്ചു പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. കരേസന മേധാവി ബിപിന്‍ റാവത്ത് ശ്രീനഗര്‍ സന്ദര്‍ശിച്ച് സുരക്ഷ വിലയിരുത്തിയതിന് പിന്നാലെയാണ് പാക് പ്രകോപനം ഉണ്ടായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad