Type Here to Get Search Results !

Bottom Ad

പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സെമിനാര്‍ സംഘടിപ്പിക്കുന്നു


കാസര്‍കോട് : (www.evisionnews.in) പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സെമിനാര്‍ സംഘടിപ്പിക്കുന്നു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ ഗ്രേഡോ എ പ്ലസ് ഗ്രേഡോ പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്ലസ് വണ്‍, പ്ലസ് ടു സയന്‍സ് മേഖലകളെ കുറിച്ചും വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യും. 

മെയ് 7ന് ഞായറാഴ്ച രാവിലെ 9 മണിക്ക് കാസറഗോഡ് ബിഗ് ബസാര്‍ ബില്‍ഡിങ്ങിലെ മാപ് എഡ്യുക്കേഷന്‍ ഹാളില്‍ വെച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പ്രശസ്ത എന്‍ട്രന്‍സ് പരിശീലകനും കരിയര്‍ ഗൈഡന്‍സ് വിദഗ്ദനുമായ സമീല്‍ അഹമദിന്റെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടക്കും. ആദ്യം റെജിസ്റ്റര്‍ ചെയ്യുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പങ്കെടുക്കാം. രക്ഷിതാക്കള്‍ക്കും സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്.

പേരുകള്‍ റെജിസ്റ്റര്‍ ചെയ്യുന്നതിനായി 9995238336, 9020022110 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad