Type Here to Get Search Results !

Bottom Ad

മുദിപ്പുവിലേക്ക് സ്വാഗതം! ഇബ്രാഹിമിന്റെ വീട് വ്യാഴാഴ്ച്ച യൂസുഫ് അല്‍ഫലാഹ് കൈമാറും


മുദിപ്പു (www.evisionnews.in): ഇ-വിഷന്‍ ന്യൂസ് ചാരിറ്റിയുടെ ഭാഗമായി കര്‍ണാടക മുദിപ്പുവില്‍ പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം അല്‍ഫലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫ് അല്‍ഫലാഹ് നിര്‍വ്വഹിക്കും. മെയ് 25 വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക് കുക്കുദെകട്ടെയില്‍ നടക്കുന്ന ലളിതമായ ചടങ്ങിലാണ് വീട് കൈമാറുക. വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ജീവകാരുണ്യരംഗത്തെ അല്‍ഫലാഹ് ഫൗണ്ടേഷന്‍ സഹായം നല്‍കിയിരുന്നു.
അല്‍ഫലാഹ് ഫൗണ്ടേഷന്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ല, താലൂക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രഹാസ് മര്‍ക്കേര, പഞ്ചായത്ത് പ്രസിഡണ്ട് ലീലാവതി, ബഷീര്‍ മുദിപ്പു തുടങ്ങിയവര്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad