Type Here to Get Search Results !

Bottom Ad

കുമ്പളയിലെ മൽത്സ്യത്തൊഴിലാളിയുടെ വീട് നിർമാണം വൈകിയത് വസ്തു തർക്കം മൂലം ;അഷ്‌റഫ് കർള


കുമ്പള(www.evisionnews.in):കുമ്പളയിലെ മത്സ്യത്തൊഴിലാളിയുടെ വീട് നിർമാണം വൈകിയത് വസ്തു തർക്കമൂലമാണെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലീം ലീഗ് ട്രഷററും  അൽ ഫലാഹ് ഫൗണ്ടേഷൻ കൺവീനറുമായ അഷ്‌റഫ് കർള പറഞ്ഞു.
റമളാന് ശേഷം വീട് നിർമ്മാണം ആരംഭിക്കുമെന്ന് കുടുബത്തിന് ഉറപ്പ് നൽകിയതായും ഇത് സംബന്ധിച്ചു വരുന്ന മറ്റു വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമ്മാണം വൈകുന്നു എന്ന രോപിച്ച് മത്സ്യ തൊഴിലാളിയും കുടുബവും വാർത്ത സമ്മേളനം വിളിച്ചിരുന്നു

തർക്കം നിലവിലുള്ളതുകൊണ്ട് പകരം ഒന്നിലധികം സ്ഥലങ്ങൾ നോക്കിയിരുന്നതാണ്.എന്നാൽ അവശ്യക്കാരന് ഇതൊന്നും  ഇഷ്ടപ്പെട്ടില്ല.അതെ സമയം അദ്ദേഹവും കുടുംബവും താമസിച്ചിരുന്ന റൂമിന്റെ വാടക കൊടുക്കുന്നതും് തങ്ങൾ തന്നെയാണെന്നും അഷ്‌റഫ് കർള പറഞ്ഞു.വീട് നിർമാണത്തിന് വേണ്ടി പണം ആരുടെ കയ്യിൽ നിന്നും പിരിച്ചിട്ടില്ലെന്നും ഒരു വ്യക്തിയാണ് ഭൂമി സംഭാവന ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സെന്റ് സ്ഥലമാണ് ആ വ്യക്തി സൗജന്യമായി നൽകിയത്.പക്ഷെ അയൽവാസികൾ ആ സ്ഥലത്തിന് മേൽ തർക്കം ഉന്നയിച്ചു വന്നതോട് കൂടി നിർമ്മാണം വൈകുകയായിരുന്നു.
പാവപ്പെട്ട
കുടുംബത്തെ തെറ്റിധരിപ്പിച്ചാണ് പത്രം സമ്മേളനം വിളിപ്പിച്ചത്
വീട് നിർമ്മാണത്തിന് ഒരു കല്ല് പോലു° സംഭാവന ചെയ്യാൻ പറ്റത്തവരാണ് ഇവർ കുപ്ര ചരണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിററ്റുണ്ടെന്നും
 അടിസ്‌ഥാന  രഹിതമായ ഇത്തരം കുപ്രചരണങ്ങൾ നടത്തി മുസ്ലീം ലീഗിനെയും അൽ ഫലാഹ് ഫൗണ്ടേഷനെയും  കരിവാരിത്തേക്കാനുള്ള ശ്രമം വിലപോകിലെന്ന് അഷ്‌റഫ് കർള  കുട്ടി ചേർത്തു

Post a Comment

0 Comments

Top Post Ad

Below Post Ad