Type Here to Get Search Results !

Bottom Ad

നോമ്പുകാലത്തെ നെയ്യ്കഞ്ഞിക്കായി ചൂരിയില്‍ വിശ്വാസികളുടെ തിരക്ക്


മീപുഗുരി: (www,evisionnews.in)  ഹൈനസ് മീപുഗുരിയുടെ നെയ്ക്കഞ്ഞി വിതരണം മൂന്നാം വര്‍ഷവും ആരംഭിച്ചു. മീപുഗുരി മീപുഗുരി എല്‍.പി.സ്‌കൂളിന്റെ മുന്‍ വശത്തായാണു നെയ്ക്കഞ്ഞി വിതരണം നടത്തുന്നത്. ജാതിമതഭേതമന്യേ നൂറുകണക്കിന് ആള്‍ക്കാരാണ് നെയ്ക്കഞ്ഞിക്കായി എത്തുന്നത്. വൈകുന്നേരം 4 മണി തൊട്ട് 6 മണി വരെയാണു വിതരണം. നാട്ടുകാരുടെയും പ്രവാസി സുഹൃത്തുക്കളുടെയും ക്ലബ് അംഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണു മൂന്നാം വര്‍ഷവും നെയ്ക്കഞ്ഞി വിതരണം വിജയകരമായി കൊണ്ട് പോവുന്നതെന്ന് ക്ലബ് ഭാരാവാഹികളായ വട്ടയക്കാട്‌ മഹമൂദ്‌, ഇഖ്ബാൽ മാസ്റ്റർ, സലീം എന്നിവർ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad