Type Here to Get Search Results !

Bottom Ad

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചത് മകളുടെ കാമുകന്‍; ആരോപണവുമായി മാതാവ്


തിരുവനന്തപുരം: (www.evisionnews.in) സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദരുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ യുവതിക്കെതിരെ പരാതിയുമായി അമ്മയും സഹോദരനും. മകള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും മകളുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണു വൈരാഗ്യത്തിനു കാരണമെന്നും കാണിച്ച് യുവതിയുടെ അമ്മ ഡിജിപിക്കു പരാതി നല്‍കി. ഗംഗേശാനന്ദ നിരപരാധിയാണെന്നും യുവതിയുടെ കാമുകനാണു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും പരാതിയില്‍ പറയുന്നു.

യുവതിയുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണ് അക്രമത്തിന് വഴിവെച്ചതെന്ന് കാണിച്ച് ഗംഗേശാനന്ദയുടെ അമ്മയും രണ്ടുദിവസം മുന്‍പ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്താന്‍ ഐജി മനോജ് എബ്രഹാമിന് ഡിജിപി നിര്‍ദേശം നല്‍കി. ഇതിനുപിന്നാലെയാണ് യുവതിയുടെ അമ്മയും സഹോദരനും ചേര്‍ന്ന് ഡിജിപിക്ക് പരാതി നല്‍കിയത്. 

മകളുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തിരുന്നുവെന്ന് യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ വൈരാഗ്യം മൂലം യുവതിയുടെ കാമുകനാണ് ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. സ്വാമി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. സംഭവത്തിനുശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് അവള്‍ ഓടിക്കയറിയത്. പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച തങ്ങളോട്, സ്വാമി മകളെ മാനഭംഗപ്പെടുത്തിയെന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും മൊഴി നല്‍കണമെന്നും ആവശ്യപ്പെട്ടു. പ്രണയം അവസാനിപ്പിക്കണമെന്നു മകളോടു സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വിരോധത്തിലാണു സ്വാമിയെ ആക്രമിച്ചതെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു.

അതേസമയം, സംഭവം നടക്കുന്ന സമയത്ത് കാമുകന്‍ സ്ഥലത്തില്ലായിരുന്നെന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. യുവതിയോട് ഗംഗേശാനന്ദ മോശമായി പെരുമാറിയിരുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നെന്നും അന്വേഷണ സംഘത്തിന് ബോധ്യമായി. ഈ സാഹചര്യത്തില്‍ സ്വാമിയെ രക്ഷിക്കാന്‍ യുവതിയുടെ അമ്മ നടത്തുന്ന ബോധപൂര്‍വ്വമായ നീക്കമാണ് നിലവിലെ പരാതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

വര്‍ഷങ്ങളായി തുടരുന്ന ലൈംഗിക പീഡനം തടയാന്‍ പെണ്‍കുട്ടി അന്‍പത്തിനാലുകാരനായ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു കേസുമായി ബന്ധപ്പെട്ട ആദ്യ വെളിപ്പെടുത്തല്‍. തുടര്‍ന്ന് കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമിയെ (54) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. എന്നാല്‍, താന്‍ സ്വയം മുറിച്ചതാണെന്നാണ് ഗംഗേശാനന്ദ ആദ്യം ഡോക്ടര്‍മാരെ അറിയിച്ചത്. പീഡനം, പോക്‌സോ ആക്ട് എന്നിവപ്രകാരം കേസെടുത്തതിനെ തുടര്‍ന്നു പേട്ട പൊലീസ് ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, ജി.സുധാകരന്‍, ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖര്‍ പെണ്‍കുട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നേരത്തെ നല്‍കിയ വിശദീകരണമിങ്ങനെ: പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയെന്ന പേരില്‍ എത്തിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഇതിനു ശ്രമിച്ചതോടെ പെണ്‍കുട്ടി എതിര്‍ത്തു. കൊന്നുകളയുമെന്നു ഭീഷണി മുഴക്കിയ സ്വാമി മര്‍ദിച്ചു. തുടര്‍ന്നായിരുന്നു പെണ്‍കുട്ടി കത്തികൊണ്ടു ജനനേന്ദ്രിയം മുറിച്ചത്. വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി, പട്രോളിങ് നടത്തിയ പൊലീസ് സംഘത്തെ വിവരമറിയിച്ചു. പൊലീസാണു ശ്രീഹരിയെ ആശുപത്രിയിലെത്തിച്ചത്.

ഇപ്പോള്‍ 23 വയസ്സുള്ള പെണ്‍കുട്ടിയെ 14 വയസ്സു മുതല്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണു മൊഴി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. വനിതാ മജിസ്‌ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തി. വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് കത്തി കണ്ടെടുത്തു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad