Type Here to Get Search Results !

Bottom Ad

കാൻസർരോഗികൾക്ക് മുടി ദാനം ചെയ്ത് ഫെയ്‌സ്ബുക് കൂട്ടായ്മ


കാഞ്ഞങ്ങാട് ∙ കാൻസർ മൂലം മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് ആത്മവിശ്വാസം പകരുന്നതിന് ‘വാകമരച്ചോട്ടിൽ’ ഫെയ്‌സ്ബുക് കൂട്ടായ്മ മുടി ദാനം ചെയ്തു. ആറ് വിദ്യാർഥികളാണ് കാഞ്ഞങ്ങാട് നടന്ന പരിപാടിയിൽ മുടി ദാനം ചെയ്യാൻ തയാറായത്. ഇതോടൊപ്പം കാൻസർ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങ് കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ
 വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു.


പ്രജിത്ത് ഉലൂളി അധ്യക്ഷത വഹിച്ചു. എ.ജി.പ്രവീൺകുമാർ, റീത്ത പത്മരാജ്, പി.വി.ജയരാജ്, പി.സുധാകരൻ, ജിതിൻ കുണ്ടംകുഴി, ശ്രീജിത്ത് മഞ്ചക്കൽ എന്നിവർ പ്രസംഗിച്ചു. മംഗളൂരു സെന്റ് അലോഷ്യസ് കോളജ് മൂന്നാംവർഷ ബിരുദ വിദ്യാർഥിനി വി.തനുഷ, കോളജ് അധ്യാപിക കെ.ആർ.അമ്പിളി, കാഞ്ഞങ്ങാട്ടെ എൻ.വി.അനുപ്രിയ, ബി.ആതിര, മഞ്ജുള കരിച്ചേരി എന്നിവരാണ് മുടി ദാനം ചെയ്തത്

Post a Comment

0 Comments

Top Post Ad

Below Post Ad