ചെർക്കള(www.evsionnews.in): സി.ബി.എസ്.ഇ വിദ്യാർഥികളോടുള്ള കേരള സർക്കാറിന്റെ ശത്രുത മനോഭാവം അവസാനിപ്പിക്കണമെന്ന് എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് ലീഡേർസ്സ് സമ്മിറ്റ് ആവശ്യപ്പെട്ടു.
പ്ലസ് വൺ പ്രവേശനത്തിന് സി.ബി.എസ്.ഇ വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ദീകരികുന്നത് വരെ കാത്തു നിൽക്കാൻ പോലും സർക്കാർ തയ്യാറായില്ല. അവസാനം കോടതി വിധിയാണ് സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് ഏക ആശ്വാസമായി നിൽക്കുന്നത്. പ്ലസ് വൺ അധിക ബാച്ചുകൾ നൽകുന്നതിന് പകരം ഒരു വിഭാഗം വിദ്യാർഥികളെ പൂർണ്ണമായും മാറ്റി നിർത്താനുള്ള നീക്കം ഒരു ജനാതിപത്യ സർക്കാറിന് യോജിച്ചതല്ലെന്നും ചെർക്കള സി.എച്ച് മുഹമ്മദ് കോയ കമ്മ്യൂണിറ്റി ഹാളിൽ നടന്ന നേതൃ സംഗമം അഭിപ്രായപെട്ടു.
എം.എസ്.എഫ് ദേശീയ സെക്രട്ടറി എൻ.എ കരീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഖാലിദ് ഷാൻ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മുർഷിദ് മുഹമ്മദ് സ്വാഗതം പറഞ്ഞു.
കണ്ണൂർ ജില്ലാ ജന.സെക്രട്ടറി ഷജീർ ഇഖ്ബാൽ സംഘടനാ ക്ലാസിന് നേതൃത്വം നൽകി. എം.എസ്.എഫ് സംസ്ഥാന ട്രഷർ യൂസുഫ് വല്ലാഞ്ചിറ, മുസ്ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി അബ്ദുല്ലകുഞ്ഞി ചെർക്കള, സി.ബി അബ്ദുല്ല ഹാജി, ബി.കെ അബ്ദുസ്സമദ്, ഹാശിം ബംബ്രാണി, നാസർ ചായിന്റടി, മുനീർ പി ചെർക്കള,ആബിദ് ആറങ്ങാടി, ഹമീദ് സി.ഐ, അസ്‌ഹറുദ്ദീൻ എതിർത്തോട്, ആസിഫ് ഉപ്പള, ഹാരിസ് തായൽ, സി.സലീം ചെർക്കള, അനസ് എതിർത്തോട്, നവാസ് കുഞ്ചാർ, സലാം ചെർക്കള, അലി ചേരൂർ, താഹാ ചേരൂർ, ഷാനിഫ് നെല്ലിക്കട്ട, സക്കീർ ബദിയടുക്ക, നവാസ് ചെമ്പിരിക്ക, നാഫിഹ് എതിർത്തോട്, ഷഫാൻ ബേവിഞ്ച, അജ്മൽ മിർഷാൻ, ഷിഹാബ് പുണ്ടൂർ, അറഫാത്ത് കൊവ്വൽ, ഷമീർ ചെർക്കള സംബന്ധിച്ചു
Post a Comment
0 Comments