ചേര്‍ത്തല (www.evisionnews.in): സ്ത്രീ പീഡനത്തെ ചെറുക്കാന്‍ സ്ത്രീകള്‍ കരച്ചില്‍ നിര്‍ത്തി കറിക്കത്തി എടുക്കട്ടെ എന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ അവയവം മുറിച്ച യുവതി അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഇത്തരത്തില്‍ സ്ത്രീകള്‍ പ്രതികരിച്ചാല്‍ തന്നെ പീഡനങ്ങള്‍ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കുത്തിയതോട് പഞ്ചായത്തില്‍ നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. തട്ടിപ്പുകാരായ ചില സ്വാമിമാരുടെ സ്വഭാവത്തെ പറ്റി ഞാന്‍ നേരത്തെ തന്നെ പരാമര്‍ശിച്ചിട്ടുണ്ട്. അന്ന് എല്ലാവരും തന്നെ കുറ്റപ്പെടുത്തി. വനിതകള്‍ വിവിധ സംഘടനകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധപ്പെട്ട പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments