ബന്തടുക്ക(www.evisionnews.in) :പുതു തലമുറ മൊബൈലിലും കംമ്പ്യൂട്ടറിലും ഒതുങ്ങി കൂടുമ്പോൾ വേറിട്ട കാഴ്ച്ചയായി പടുപ്പിലെ ഫുട്ബോള്‍ പരിശീലനം.
30 ഓളം വരുന്ന കുട്ടികള്‍ക്ക് രാവിലെയും വൈകുന്നേരവും ആയാണ് പരിശീലനം നല്‍കുന്നത് .പടുപ്പിന്റെ മുന്‍കാല ഗോള്‍ കീപ്പര്‍ ആയ റസ്സാക്ക് പുനത്തിന്റെ നേത്രത്വത്തിലാണ് പരിശീലനം.കുഞ്ഞമ്പു വാട്ട്സ് അപ്പ് ഗ്രൂപ്പിന്റെയും യുണൈറ്റട് ആട്സ് & സ്പോട് ക്ലബ്ബമാണ് സംഘടകർ . നല്ല താരങ്ങളെ വാര്‍ത്തെടുത്ത് പടുപ്പിന്റെ പഴയ കാലത്തെ ഫുട്ബോള്‍ പ്രതാപത്തെ വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പരിശീലകന്‍ റസ്സാക്ക് പുനം പറയുന്നു
Post a Comment
0 Comments