കാസര്‍കോട് (www.evisionnews.in): ഇ-വിഷന്‍ ചാരിറ്റിയുടെ ഭാഗമായി നിര്‍മിച്ച് നല്‍കുന്ന മുദിപ്പുവിലെ ഇബ്രാഹിമിന്റെ വീട് പൂര്‍ത്തീകരിക്കാനുള്ള സാമ്പത്തിക സഹായം അല്‍ഫലാഹ് ഫൗണ്ടേഷന്‍ നല്‍കുമെന്ന് ചെയര്‍മാന്‍ യൂസുഫ് അല്‍ഫലാഹും കണ്‍വീനര്‍ അഷ്റഫ് കര്‍ലയും അറിയിച്ചു. കഴിഞ്ഞ സെപ്തംബറിലാണ് കര്‍ണാടക മുദിപ്പു കുക്കുദകട്ടെയില്‍ വിഷപ്പാമ്പുകള്‍ കയറി വരുന്ന ഷെഡില്‍ ജീവിക്കുന്ന ഏഴു മനുഷ്യരുടെ കഥ ഇ-വിഷന്‍ ന്യൂസ് അവതരിപ്പിച്ചത്. മതിയായ ഫണ്ട് ലഭിക്കാത്തത് മൂലം നിര്‍മാണം നിലച്ച ഘട്ടത്തിലാണ് സഹായവാഗ്ദാനവുമായി ജീവകാരുണ്യരംഗത്തെ പ്രശസ്തമായ അല്‍ഫലാഹ് ഫൗണ്ടേഷന്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഈ ആഴ്ച്ച തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി വീടുകൈമാറും.
Post a Comment
0 Comments