Type Here to Get Search Results !

Bottom Ad

വ്യാജ സിംകാര്‍ഡ് വില്‍പ്പന തടയണം


മഞ്ചേശ്വരം (www.evisionnews.in): വഴിയോരങ്ങളിലും ഉത്സവപ്പറമ്പിലും വീടുവീടാന്തരം കയറിയിറങ്ങിയുമുള്ള വ്യാജ സിംകാര്‍ഡ് വില്‍പ്പന തടയണമെന്ന് മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ മഞ്ചേശ്വരം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മഞ്ചേശ്വരം ഗേറ്റ് വെ ഇന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ബഷീര്‍ കനില ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഡീലേര്‍സ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എം.കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് നാല്‍ത്തടുക്ക മുഖ്യാതിഥിയായിരുന്നു. യൂണറ്റ് ജനറല്‍ സെക്രട്ടറി ഹമീദ് ലാബ് മുഖ്യപ്രഭാഷണം നടത്തി. ബി.എം.എ ബഷീര്‍ സ്വാഗതവും മുത്തലിബ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ശ്രീകാന്ത് നവരത്‌ന മൊബൈല്‍ സര്‍വീസ് (പ്രസി), സായിദ് സ്മാര്‍ട്ട് ഫോണ്‍, ജബ്ബാര്‍ ഹലോ കമ്മ്യൂണിക്കേഷന്‍ (വൈസ് പ്രസി), ഷരീഫ് മൊബൈല്‍ സോണ്‍ (ജന. സെക്ര), സിദ്ദീഖ് റോയല്‍ ഗിഫ്റ്റ്, റഫീഖ് 66 കമ്മ്യൂണിക്കേഷന്‍ (ജോ സെക്ര), മുത്തലിബ് മൊബൈല്‍ ഓഫ് (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad