Type Here to Get Search Results !

Bottom Ad

തട്ടം ധരിച്ച് എന്‍ട്രന്‍സ് പ രീക്ഷ എഴുതാം ;സി.ബി.എസ്.ഇയില്‍ ഗ്രേസ് മാര്‍ക്ക് സമ്പ്രദായം തുടരുമെന്നും കേന്ദ്രം


ന്യുഡല്‍ഹി:(www.evisionnews.in) സി.ബി.എസ്.ഇയില്‍ ഗ്രേസ് മാര്‍ക്ക് സമ്പ്രദായം തുടരുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. അതിനപ്പുറമുള്ള മാര്‍ക്ക്ദാനം അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. മോഡറേഷന്‍ നയത്തില്‍ ഡല്‍ഹി ഹൈക്കോടതി വിധിയുടെ പശ്ചാലത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. സ്‌കൂളുകള്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ മാര്‍ക്ക് ഉയര്‍ത്തിനല്‍കുന്നതിനു ഒരു ന്യായവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ തട്ടം ധരിച്ച് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതില്‍ തടസ്സമില്ല. ഈ വിദ്യാര്‍ത്ഥികള്‍ മറ്റുള്ളവര്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഹാളില്‍ എത്തണം. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇവരെ പരീക്ഷാഹാളിലേക്ക് കടത്തിവിടൂവെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപന രീതി സര്‍ക്കാര്‍ പരിശോധിക്കും. അധ്യാപകരുടെ ഉത്തരവാദിത്തബോധം മെച്ചപ്പെടുത്തും. സ്വകാര്യ സ്‌കുളുകളിലെ ഫീസ് വര്‍ധനവ് അതാത് സംസ്ഥാനങ്ങള്‍ നിശ്ചയിക്കുന്ന പരിധിക്ക് അപ്പുറം പോകരുത്. അത്തരം തീരുമാനങ്ങള്‍ താന്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
key word;entrance-exam-cbse-grace-mark
Tags

Post a Comment

0 Comments

Top Post Ad

Below Post Ad