Type Here to Get Search Results !

Bottom Ad

ഹര്‍ത്താലിനെതിരെ ജില്ലയിലെ വ്യാപാരികള്‍ വ്യാഴാഴ്ച്ച ഒപ്പുമരച്ചോട്ടില്‍ ഉപവാസം നടത്തും


കാസര്‍കോട്: (www.evisionnews.in) ഇടയ്ക്കിടെ ഉണ്ടാകുന്ന ഹര്‍ത്താല്‍ പ്രഖ്യാപനത്തിനെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുന്നതിനും , രാഷ്ട്രീയ കക്ഷികളെ പുനര്‍ ചിന്ത നത്തിന് വിധേയമാക്കുന്നതിനും വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നാളെ രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണി വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള ഒപ്പുമരച്ചുവട്ടിലാണ് ഉപവാസം. പ്രശസ്ത പരിസ്ഥിതി, സാമൂഹിക പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും . ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിക്കും. വിവിധ സാമൂഹിക , സന്നദ്ധ സംഘടനാ നേതാക്കള്‍ പ്രസംഗിക്കും.

ജില്ലയില്‍ ഒരു സംഭവം ഉണ്ടായാല്‍ ഉടനടി അതിനെതിരെ ജില്ലയില്‍ പ്രാദേശികമായും , ജില്ലാതലത്തിലും മറ്റു ജില്ലകളില്‍ ഉണ്ടായാല്‍ സംസ്ഥാന തലത്തിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അടിക്കടി ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ കാരണം വ്യാപാരികളും, തൊഴിലാളികളും പൊതു ജനങ്ങളും ഏറെ വിഷമിക്കുകയാണ്. ഹര്‍ത്താല്‍ എന്നത് അവസാനത്തെ സമരായുധമായി കാണുന്നതിനു പകരം ഒരു അനിഷ്ട സംഭവം നടന്നാല്‍ അതിന്റെ നിജസ്ഥിതി മനസ്സിലാക്കാതെ രാഷ്ട്രീയ നിറം നല്‍കി ഉടനടി പ്രഖ്യാപിക്കുന്ന സമരമായി മാറിയിരിക്കുകയാണ്.

പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ്, ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍, കെ നാഗേഷ് ഷെട്ടി, കെ.മണികണ്ഠന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad