Type Here to Get Search Results !

Bottom Ad

അബ്ദുല്‍സലാം വധക്കേസ്; മുഖ്യ പ്രതികളെ തെളിവെടുപ്പിനു ഹുന്‍സൂരിലേക്ക് കൊണ്ടു പോയി


കുമ്പള: (www.evisionnews.in) കൊലക്കേസ് പ്രതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളായ രണ്ടുപേരെ തെളിവെടുപ്പിനായി കര്‍ണ്ണാടകയിലേയ്ക്കു കൊണ്ടുപോയി. കുമ്പള, ബദ്രിയ്യ നഗറിലെ മാങ്ങ മുടി സിദ്ദീഖ് എന്ന സിദ്ദീഖ് (39), പേരാലിലെ നിയാസ് (31) എന്നിവരെയാണ് കുമ്പള സി ഐ വി വി മനോജിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇന്നു ഹുന്‍സൂരിലേയ്ക്ക് കൊണ്ടു പോയത്. മുഖ്യ പ്രതിയായ സിദ്ദീഖ് അടക്കം ആറു പ്രതികളെയും ഇന്നലെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

കഴിഞ്ഞ മാസം 30ന് ഉച്ച കഴിഞ്ഞാണ് പേരാല്‍, പൊട്ടോരിയിലെ അബ്ദുള്‍ സലാമിനെ കഴുത്തറുത്തു കൊന്ന സംഭവം ഉണ്ടായത്. കൊലപാതകത്തിനു ശേഷം സ്ഥലം വിട്ട തങ്ങള്‍ ഹുന്‍സൂരിലാണ് ഒളിവില്‍ കഴിഞ്ഞതെന്നു നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹുന്‍സൂരില്‍ എത്തിച്ചു തെളിവെടുപ്പു നടത്തുക.

പിന്നീട് ആറു പ്രതികളെയും കൊലപാതകം നടന്ന സ്ഥലത്തേയ്ക്ക് എത്തിച്ചു തെളിവെടുപ്പു നടത്തും.അഞ്ചു ദിവസത്തേയ്ക്കാണ് ഫസ്റ്റ് ക്ലാസ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അബ്ദുല്‍ സലാമിന്റെ കൊലപാതകത്തിനു ഇടയാക്കിയതെന്നാണ് പൊലീസ് കേസ്. കൊലപാതകം നടന്നതിനു തലേനാള്‍ അബ്ദുല്‍ സലാമും സംഘവും മുഖ്യപ്രതികളായ മാങ്ങാമുടി സിദ്ദീഖിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതാണ് കൊലയ്ക്കു പെട്ടെന്നുണ്ടായ കാരണമെന്നു നേരത്തെ വ്യക്തമായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad