Type Here to Get Search Results !

Bottom Ad

കാസര്‍കോട് കുറ്റവിമുക്ത ജില്ലയാക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കുക:പൊലീസ് ചീഫ്


കാസര്‍കോട്: ജില്ലയില്‍ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും സാമൂഹ്യ വിരുദ്ധരെയും തടയുന്നതില്‍ ജില്ലാ പൊലീസ് ആവിഷ്‌ക്കരിച്ചിട്ടുള്ള ബ്ലു ലൈറ്റ് ഓപ്പറേഷനുമായി സഹകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ പൊതുജന സഹകരണം അഭ്യര്‍ത്ഥിച്ചു.

സാമൂഹ്യ വിരുദ്ധരെ കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള സൂചന ബ്ലൂ ലൈറ്റിന്റെ 9497975812 എന്ന വാട്സ് ആപ്പ് നമ്പറില്‍ അറിയിക്കണമെന്ന് അറിയിപ്പില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് അറിയിപ്പ് ഉറപ്പു നല്‍കുന്നു.

ജില്ലയില്‍ അനധികൃതമായി മണല്‍കടത്തും മറ്റ് മാഫിയ പ്രവര്‍ത്തനങ്ങളും തടയുന്നതിനു പൊലീസ് നടപടി ശക്തമായി തുടരുകയാണ്. മണല്‍ കടത്തുമായി ബന്ധപ്പെട്ട് ഇക്കൊല്ലം ഇതുവരെ 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 342 വാഹനങ്ങള്‍ കണ്ടുകെട്ടുകയും 285 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കൊല്ലം ഇതുവരെ 68 കളവുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 43 പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവു കടത്തിനെതിരെയും പൊലീസ് അതിശക്തമായി നടപടി ആരംഭിച്ചിരിക്കുകയാണെന്ന് അറിയിപ്പില്‍ പറഞ്ഞു. ഇക്കൊല്ലം ഇതുവരെ 11 കഞ്ചാവു കേസുകളില്‍ 14 പ്രതികളെ അറസ്റ്റ് ചെയ്തു.

ജില്ലയെ കുറ്റവിമുക്തമാക്കാനുള്ള പൊലീസ് നടപടികളില്‍ മുഴുവന്‍ ജനങ്ങളും പങ്കാളികളാകണമെന്ന് അറിയിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad