Type Here to Get Search Results !

Bottom Ad

കെഎസ്ആര്‍ടിസിയില്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു; സമരത്തില്‍ പങ്കെടുക്കുന്നവരെ മുന്നറിയിപ്പില്ലാതെ പിരിച്ചു വിടും


തിരുവനന്തപുരം: (www.evisionnews.in) കെഎസ്ആര്‍ടിസി ഡയസ്നോണ്‍ പ്രഖ്യാപിച്ചു. മെക്കാനിക്കല്‍ ജീവനക്കാരുടെ അപ്രഖ്യാപിത സമരത്തെ തുടര്‍ന്നാണ് ഡയസ്നോണ്‍. കെഎസ്ആര്‍ടിസി അവശ്യസേവന പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. അതുകൊണ്ട് സമരത്തില്‍ പങ്കെടുക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് ഉത്തരവില്‍ പറയുന്നു

സമരത്തില്‍ പങ്കെടുക്കുന്നവരെ അറിയിപ്പില്ലാതെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും നിയമനടപടിക്ക് വിധേയരാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ ധാരണകള്‍ അംഗീകരിക്കില്ല എന്ന് ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകത പരിഹരിക്കണമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് സമരം പിന്‍വലിച്ചത്. എന്നാല്‍ 12 മണിക്കൂര്‍ ഷിഫ്റ്റ് പിന്‍വലിക്കണമെന്ന നിലപാടില്‍ ഒരു വിഭാഗം ഉറച്ച് നില്‍ക്കുന്നുണ്ട്.

സമരം നടത്തുന്ന ജീവനക്കാരുമായി ഗതാഗത മന്ത്രി തോമസ് ചാണ്ടി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തുകയും ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ജീവനക്കാര്‍ സമരം തുടരുകയായിരുന്നു. ഗതാഗതമന്ത്രി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. പുതിയ ഷിഫ്റ്റ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ജീവനക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്.ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കാമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പ് നല്‍യിരുന്നു. ഇതിനെ തുടര്‍ന്ന് സമരം പിന്‍വലിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ 12 മണിക്കൂറിന്റെ പുതിയ ഷിഫ്റ്റ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ജീവനക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്.

രാത്രിഡ്യൂട്ടി സംബന്ധിച്ച് ജീവനക്കാര്‍ക്കുണ്ടായ ആശയക്കുഴപ്പമാണ് സമരത്തിലേക്ക് നയിച്ചതെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി പറഞ്ഞു. പുതുതായി ഏര്‍പ്പെടുത്തിയ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ ഒരു ഷിഫ്റ്റ് കൂടി അനുവദിക്കാനും തീരുമാനിച്ചു. ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടി എടുക്കേണ്ടി വരില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ പുതിയ ഷിഫ്റ്റ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്‍മാറാന്‍ ജീവനക്കാര്‍ തയ്യാറാകുന്നില്ല. രാത്രികാലങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ച് സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റ് തീരുമാനിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഇവര്‍ സമരത്തിലേക്ക് കടന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad