Type Here to Get Search Results !

Bottom Ad

പരിയാരം ഏഴിലോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്കു പരുക്ക്


പരിയാരം : (www.evisionnews.in)  ദേശീയപാതയില്‍ ഏഴിലോട് ഭാഗത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്കു പരുക്കേറ്റു. കര്‍ണ്ണാടക ധര്‍മ്മസ്ഥലയില്‍ താമസിക്കുന്ന സി.എ. മാത്യു (53), ഭാര്യ ആലീസ് മാത്യു (47) മകന്‍ അബ്രഹാം മാത്യു ( 23 ) ഷാജി തോമസ് (48), മേരി സുഷ്മ (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ആറു മണിയോടെ കോട്ടയത്തേക്കു പോകുകയായിരുന്ന കാര്‍, എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറില്‍ കുടുങ്ങിയവരെ നാട്ടുകാരും അഗ്‌നിശമന വിഭാഗവുമാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad