Type Here to Get Search Results !

Bottom Ad

കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കില്‍; സര്‍വീസുകള്‍ മുടങ്ങി


കാസര്‍കോട്  (www.evisionnews.in) ഡബിള്‍ ഡ്യൂട്ടി സംവിധാനം മേയ് ഒന്നുമുതല്‍ നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കുന്നു. രാവിലെ ജീവനക്കാര്‍ ഡ്യൂട്ടിക്ക് ഹാജരായിട്ടില്ല. ഇതുമൂലം മിക്ക ഡിപ്പോകളില്‍നിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി. ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ആളില്ലാത്തതിനാലാണ് സര്‍വ്വീസുകള്‍ നിര്‍ത്തിയത്. 

പുതിയ ഡ്യൂട്ടി സംവിധാനം അശാസ്ത്രീയമാണെന്നാണ് മെക്കാനിക്കല്‍ ജീവനക്കാര്‍ പറയുന്നത്. ഡബിള്‍ ഡ്യൂട്ടി സംവിധാനം ഉണ്ടായിരുന്നപ്പോള്‍ പതിനാറു മണിക്കൂറായിരുന്നു ഡ്യൂട്ടി സമയം. ഇതിപ്പോള്‍ എട്ടു മണിക്കൂറായാണ് കുറച്ചിരിക്കുന്നത്. ബസുകള്‍ രാത്രി കാലങ്ങളിലാണ് കൂടുതലായും സര്‍വീസിന് എത്തുന്നതെന്നും അപ്പോള്‍ കൂടുതല്‍ ജീവനക്കാര്‍ വേണമെന്നതിനാലുമാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നതെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറയുന്നത്. ജീവനക്കാര്‍ സമരം ആരംഭിച്ചത്തോടെ, ഏതെങ്കിലും ബസ് കേടായി വഴിയില്‍ കിടന്നാല്‍ നന്നാക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ്


Post a Comment

0 Comments

Top Post Ad

Below Post Ad