കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ നഗരമധ്യത്തില്‍ കാളക്കുട്ടിയെ കശാപ്പ് ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്
യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഐപിസി 120എ പ്രകാരം കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കാലിച്ചന്തകളില്‍ കന്നുകാലികളെ കശാപ്പിന് വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ ഇന്നലെ വൈകിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണൂര്‍ നഗരമധ്യത്തില്‍വെച്ച് ഒരു വാഹനത്തില്‍ കാളക്കുട്ടിയെ അറക്കുകയും ഇറച്ചി സൗജന്യമായി വിതരണംചെയ്യുകയുമായിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ നടപടിക്കെതിരെ കണ്ണൂര്‍ യുവമോര്‍ച്ച ടൗണ്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റേത് പരസ്യമായ നിയമലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്.
കന്നുകുട്ടിയെ പരസ്യമായി കശാപ്പ് ചെയ്തുള്ള യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്. കേന്ദസര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന വികാരം ഇല്ലാതാക്കാനേ ഇത്തരം പ്രതിഷേധങ്ങള്‍ ഉപകരിക്കൂ എന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.
Post a Comment
0 Comments