കാസര്‍കോട്: (www.evisionnews.in) നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിന് വേണ്ടി എം ഇ എസ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന എജ്യു ബാസ്‌ക്കറ്റ് പദ്ധതിയിലേക്ക് പുസ്തക ശേഖരണം തുടങ്ങി, ഉദുമ സി എച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെ ബി എം ശരീഫ് ഉല്‍ഘാടനം ചെയ്തു. പട്ടഞ്ചാല്‍ നോവകസ് ബുക്ക് കമ്പനി 2000 നോട്ട് പുസ്തകങ്ങള്‍ നോവക്‌സ് കമ്പനി മനേജര്‍ ടി എ അസ്ലം, പദ്ധതിയിലേക്ക് കൈമാറി. എം ഇ എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് എം എ നജീബ്,സെക്രട്ടറി റൗഫ് ബായിക്കര,പദ്ധതി ചെയര്‍മാന്‍ മനാഫ് എടനീര്‍, ജോയിന്റ് സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ്, ഷാനിഫ് നെല്ലിക്കട്ട, അറഫാത്ത് കൊവ്വല്‍, സാബിത്ത് നെല്ലിക്കട്ട എന്നിവര്‍ സംബന്ധിച്ചു.
Post a Comment
0 Comments