Type Here to Get Search Results !

Bottom Ad

റവന്യൂ അധികൃതർ നടപടി സ്റ്റോപ്പ് മെമ്മോയിൽ ഒതുങ്ങി; കുമ്പള പേരാലിലെ ലീഗ് നേതാവ് സർക്കാർ ഭൂമി കയ്യേറി വീട് നിർമിച്ചു പരാതിയുമായി ഡി.വൈ.എഫ്.ഐ.


കുമ്പള ;റവന്യൂ അധികൃതരുടെ ഒത്താശയോടെ കുമ്പള പേരാലിൽ ലീഗ് നേതാവ് സർക്കാർ ഭൂമി കയ്യേറി വീട് നിര്മിച്ചതായി പരാതി. കുമ്പള കോയിപ്പാടി വില്ലേജ് ഗ്രൂപ്പിലെ മൊഗ്രാൽ വില്ലേജ് പരിധിയിൽ വരുന്ന റീസർവ്വേ നമ്പർ 162 /1-2 , 163 /8-2 എന്ന സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ട 283 ആർ.എസ് 3.24 എന്നീ സർക്കാർ ഭൂമിയാണ് ലീഗ് നേതാവ് കയ്യേറി വീട് നിർമിച്ചു താമസം തുടങ്ങിയതെന്ന് ഡി.വൈ.എഫ്.ഐ മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നത് 

പൊതു ആവശ്യങ്ങൾക് ഇത്തരത്തിൽ നീക്കി വച്ചിട്ടുള്ള സർക്കാർ സ്ഥലങ്ങൾ ആരിക്കാടി കോട്ട അടക്കം കുമ്പളയിലെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ കയ്യേറ്റം നടന്നിട്ടുള്ളതായി നേരത്തെ തന്നെ വ്യാപക പരാതികൾ ഉയർന്നിരുന്നു.. ഭൂമി കയ്യേറ്റം നടത്തിയ ലീഗ് നേതാവിന് ഡി.വൈ.എഫ്.ഐയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കോയിപ്പാടി ഗ്രൂപ്പ് വില്ലേജ് വകുപ്പ് അധികൃതർ 17/05/2017നു സ്റ്റോപ്പ് മെമോ നൽകിയെങ്കിലും അതൊന്നും വകവെക്കാതെ നിർമാണം പൂർത്തിയാക്കി ഗ്രഹപ്രവേശനം നടത്തിയതായും ആക്ഷേപമുണ്ട് 

കാസറഗോഡ് ജില്ലയെ ഭൂരഹിത ജില്ലയായി 2014 ൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പതിനായിരങ്ങൾ ഇന്നും അപേക്ഷ നൽകി പെരുവഴിയിലാണുള്ളത്. മുഴുവൻ ആളികൾക്കും ഭൂമി നൽകുവാൻ സർക്കാർ നടപടി സ്വീകരിച്ചു വരുന്നതിനിടയിലാണ് ഇത്തരത്തിൽ സ്വന്തമായി ഭൂമിയും സാമ്പത്തിക ശേഷിയുള്ളവരും ഭൂരഹിതരാണെന്ന പേരിൽ ഭൂമി കയ്യേറ്റങ്ങൾ നടത്തുന്നത്. റവന്യൂ അധികൃതർ കർശന നടപടി സ്വീകരിക്കാത്ത പക്ഷം, മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകാനാണ് ഡി.വൈ.എഫ്.ഐ മൊഗ്രാൽ യൂണിറ്റ് അറിയിച്ചു . ഇതിനു കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥ ലോബിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad