Type Here to Get Search Results !

Bottom Ad

ഗ്രീന്‍ സ്റ്റാര്‍ എതിര്‍ത്തോട് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു.


എതിര്‍ത്തോട്: (www.evisionnews.in) ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എതിര്‍ത്തോടിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ 7 എതിര്‍ത്തോട് പ്രീമിയര്‍ ലീഗ് ലോഗോ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ ഗ്രീന്‍ സ്റ്റാര്‍ എതിര്‍ത്തോട് പ്രസിഡണ്ട് മുസ്തഫക്ക് നല്‍കി പ്രകാശനം ചെയ്തു. ആറ് ടീമുകളെ ഉള്‍പ്പെടുത്തിയാണ് പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്. ഐവറി കോസ്റ്റ് താരം ജാക്കി ഉള്‍പ്പടെ മംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയുലയും, ജില്ലയിലെ പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍ ഓരോ ടീമിന് വേണ്ടി ബൂട്ടണിയും.മെയ് 13 ശനി വൈകുന്നേരം 7 മണിക്ക് കളി ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലോഗോ പ്രകാശന ചടങ്ങില്‍ എം എസ് എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ക്ലബ്ബ് ഭാരവാഹികളായ മുസ്തഫ, ലത്തീഫ് ഉമ്മര്‍, നിയാസ്, ജംഷിദ്, അനീസ് ,സര്‍ഫു, ആഷി തുടങ്ങിയവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad