Type Here to Get Search Results !

Bottom Ad

ഖാസി ടി കെ എം ബാവ ഉസ്താദ് നാലാം ആണ്ട് നേര്‍ച്ചയും ഏകദിന മത പ്രഭാഷണവും വെള്ളിയാഴ്ച്ച


പുത്തിഗെ : (www.evisionnews.in)  കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായിരുന്ന മര്‍ഹൂം ടി കെ എം ബാവാ ഉസ്താദിന്റെ നാലാം ആണ്ട് നേര്‍ച്ചയും ഏക ദിന മത പ്രഭാഷണവും മെയ് 05 വെള്ളിയാഴ്ച്ച മഗ്രിബ് നിസ്‌കാരാനന്തരം പുത്തിഗെ കളത്തൂര്‍ ഖാസി നഗറിലെ ഖാസി അക്കാദമിയില്‍ നടക്കും. സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. 

യു എം അബ്ദുള്‍റഹ്മാന്‍ മുസ്ലിയാര്‍, എം എ ഖാസിം മുസ്ലിയാര്‍, പി കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, സയ്യിദ് ഷമീം തങ്ങള്‍ കുമ്പോല്‍, യഹ്യ തളങ്കര, മെട്രോ മുഹമ്മദ് ഹാജി, തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. അബ്ബാസ് ഫൈസി പുത്തിഗെ അധ്യക്ഷത വഹിക്കും. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ദിക്ര് ഹല്‍ഖക്ക് നേതൃത്വം നല്‍കും. ത്വാഖ അഹ്മദ് മുസ്ലിയാര്‍ മംഗലാപുരം ഖാസി അനുഗ്രഹ പ്രഭാഷണം നടത്തും.മാലിക്ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി അനുസ്മരണ പ്രഭാഷണവും സിറാജുദ്ധീന്‍ ദാരിമി കക്കാട് മുഖ്യപ്രഭാഷണവും നടത്തും. സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ ഹൈദ്രൂസി മലപ്പുറം സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സിറാജുദ്ദീന്‍ ഫൈസി ചേരാല്‍ സ്വാഗതവും നാസിര്‍ ഫൈസി ബെറുവം നന്ദിയും പറയും. 

Post a Comment

0 Comments

Top Post Ad

Below Post Ad