Type Here to Get Search Results !

Bottom Ad

ഇന്ത്യന്‍ സൈനികരുടെ ശരീരം വികൃതമാക്കിയ നടപടി പ്രാകൃതമെന്ന് അസദുദ്ദീന്‍ ഒവൈസി എംപി


ഹൈദരബാദ്: (www.evisionnews.in) കശ്മീരില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി തലയറുത്ത പാകിസ്താന്‍ പട്ടാളത്തിന്റെ നടപടിയെ പ്രാകൃതം എന്നു വിളിച്ച് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ ഗവണ്മെന്റ് നടപടിയെടുക്കേണ്ടുന്ന കാലം അതിക്രമിച്ചു എന്നും ഒവൈസി പറഞ്ഞു.

പാക് സൈന്യത്തിന്റെ ഈ നടപടിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു. യുദ്ധത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറില്ല. പക്ഷേ, പ്രാകൃതമായ ഒരു സംഭവം ഉണ്ടായിക്കഴിഞ്ഞു. ഇവരില്‍ അല്‍പം പോലും മനുഷ്യത്വം ബാക്കിയിരിക്കുന്നില്ല. ഒവൈസി മാധ്യമങ്ങളോട് പറഞ്ഞു.

സൈനികരുടെ ജീവിതത്തിന് സുരക്ഷ ഉറപ്പാക്കാന്‍ ഇനിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണമെന്നും ഒവൈസി പറഞ്ഞു. കേന്ദ്രത്തിന്റെ ശ്രദ്ധക്കുറവുകൊണ്ടാണ് ഇത്തരം ദുരവസ്ഥ സൈനികര്‍ക്ക് നേരിടേണ്ടി വരുന്നത്. അധരവ്യായാമം കൊണ്ട് മാത്രം കേന്ദ്രത്തിന് ഉത്തരവാദിത്വത്തില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയില്ലെന്നും ഒവൈസി പറഞ്ഞു.

തീവ്രദേശീയതയുടെ മറപറ്റി എത്രകാലം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഒവൈസി ചോദിച്ചു. കശ്മീരില്‍ ഭരണത്തിലിരിക്കുന്ന പിഡിപി-ബിജെപി സഖ്യത്തിന്റെ ദുര്‍ഭരണത്തിന്റെ ഉദാഹരണമാണ് സൈനികരുടെ മൃതദേഹങ്ങള്‍ തലയറുത്ത് വികൃതമാക്കിയ സംഭവമെന്നും ഒവൈസി. കശ്മീര്‍ പ്രശ്നം അതേപടി നിലനില്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്നതാകണം ഇത്തരം സംഭവങ്ങളുണ്ടാകാന്‍ കാരണമെന്നും ഒവൈസി അഭിപ്രായപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad