Type Here to Get Search Results !

Bottom Ad

യുണൈറ്റഡ് പാടലടുക്ക സോക്കര്‍ ലീഗ്; അല്‍ജസീറ എഫ്സി ജേതാക്കള്‍


ബദിയടുക്ക : (www.evisionnews) യുണൈറ്റഡ് പാടലടുക്ക  സംഘടിപ്പിച്ച സോക്കര്‍ ലീഗ് സീസണ്‍ 3 യില്‍ അല്‍ജസീറ ജേതാക്കളായി. മാന്യ വിന്‍ ടെച് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റ് ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ മാന്‍ അന്‍വര്‍ ഓസോണ്‍  ഉല്‍ഘടനം ചെയ്തു. ആസിഫലി പാടലടുക്ക അധ്യക്ഷന്‍ വഹിച്ചു. കായികമായി വളരുമ്പോഴും  നാടിന്റെ നന്മക്കും സമൂഹത്തിനു മാതൃക സൃഷ്ടിച്ചു ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് യുവാക്കള്‍ കൂടുതല്‍ മുന്നോട്ട് വരണമെന്നും അങ്ങനെ ഉള്ള ക്ലബുകള്‍ ആണ് സമൂഹത്തിനു ആവശ്യമെന്നും അന്‍വര്‍ ഓസോണ്‍ പ്രസംഗത്തില്‍ പറഞ്ഞു.  യുവ ജനതദള്‍ സ്റ്റേറ്റ് സെക്രട്ടറി ഉമര്‍ പാടലടുക്ക,  അഹമ്മദ് അലി,  അസീസ,്   ഹൈദര്‍ അലി മുസ്തഫ  അഹമ്മദ് അഫ്താബ്   റാഷിദ് മന്‍ഷാത് , സൈറു,  മച്ചു,  സംസാരിച്ചു  അല്‍ജസീറ യുണൈറ്റഡ് ഗ്രീന്‍ ബ്രിഗേഡിയര്‍സ് ബറൈറ്റഫര്‍ യുണൈറ്റഡ് കരിബീയന്‍സ് യുണൈറ്റഡ് സ്ട്യുണിങ് ബനിയാസ് എന്നി ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഫസ്റ്റ് പ്രൈസും ട്രോഫിയും ക്യാഷും  ആസിഫലി പാടലടുക്ക അല്‍ജസീറ  കൈ മാറി. സെക്കന്റ് പ്രൈസും ട്രോഫിയും  ക്യഷും ബറൈറ്റഫര്‍ യുണൈറ്റഡ് കരിബീയന്‍സ് നു അഹമ്മദ് അലി സമ്മാനിച്ചു.  റാഷി നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad