Type Here to Get Search Results !

Bottom Ad

യുവതിയേയും യുവാവിനേയും റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി



പാലക്കാട്ഒ(www.evisionnews.in):റ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് രണ്ട് പേരെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.


മായണ്ണൂര്‍ സ്വദേശി അരുണ്‍ (21), കേച്ചേരി സ്വദേശി കാവ്യ (20) എന്നിവരുടെ മൃതദേഹമാണ് തൃക്കങ്ങോട്ട് കടവ് റെയില്‍വേ പാളത്തിന് സമീപം കണ്ടെത്തിയത്. കോയമ്പത്തൂര്‍ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിയാണ് മരിച്ച അരുണ്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കാവ്യ.


പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും രാത്രി വൈകി വന്ന വണ്ടിക്ക് മുന്നില്‍ ചാടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വികൃതമായിരുന്നുവെങ്കിലും തിരിച്ചറിയല്‍ രേഖയും മൊബൈല്‍ ഫോണും പരിശോധിച്ചാണ് പോലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad