Type Here to Get Search Results !

Bottom Ad

റംസാൻ: പുലർവേളയിലും സന്ധ്യയിലും വൈദ്യുതി മുടക്കം പതിവായി; യൂത്ത്‌ ലീഗ് പരാതി നൽകി


കാസര്‍കോട്‌ :(www.evisionnews.in) റംസാൻ നോമ്പ് തുറ നേരത്തും, പ്രഭാത പ്രാർത്ഥന വേളയിലും വൈദ്യുതി മുടക്കം പതിവാക്കി ദ്രോഹിക്കുന്ന വൈദ്യുതി വകുപ്പിന്റെ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് ഇഞ്ചിനിയർ, എക്സിക്യൂട്ടീവ് എഞ്ചിനിയർ എന്നിവർക്ക് മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് ഭാരവാഹികൾ നിവേദനം നൽകി.

കഴിഞ്ഞ നാല് ദിവസങ്ങളിലായി ചെർക്കള സെക്ഷനു കീഴിലെ വിവിധ മേഖലകളിലും,മുളിയാർ പഞ്ചായത്തിൽ മൊത്തമായും,പുലർച്ചെയും നോമ്പ് തുറ നേരത്തും നേരിടുന്ന വൈദ്യുതി മുടക്കം വിശ്വാസികളെ വളരെയധികം ദുരിതത്തിലാക്കുകയാണ്. നോമ്പുതുറക്കും, പുലർകാലത്തും ഭക്ഷണംഉണ്ടാക്കുന്നതിന്ഇത്കാരണംപ്രയാസം നേരിടുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മണ്ഡലം ജനറൽ സെക്രട്ടറി റൗഫ് ബാവിക്കര, പഞ്ചായത്ത് പ്രസിഡണ്ട് ഷെഫീഖ് ആലൂർ, ഷെരീഫ് മല്ലത്ത്, കബീർ ബാവിക്കര, ഖാദർ ആലൂർ, ബദറുദ്ദീൻ നെല്ലിക്കട്ട, ഖലീൽ തുരുത്തി, റഫീഖ് വിദ്യാനഗർ എന്നിവരുടെ നേതൃത്തത്തിലാണ് നിവേദനം നൽകിയത്.

key words;current-cutt-ramzan-myl-compntd

Post a Comment

0 Comments

Top Post Ad

Below Post Ad