Type Here to Get Search Results !

Bottom Ad

എരിയാല്‍ പ്രീമിയര്‍ ലീഗ് ; ബ്ലോവിംഗ് സ്റ്റിപ്ലേര്‍സ് ജേതാക്കള്‍


എരിയാല്‍ (www.evisionnews.in): ഗ്രീന്‍ സ്റ്റാര്‍ എരിയാലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ എരിയാല്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമന്റില്‍ ബ്ലോവിംഗ് സ്റ്റിപ്ലേര്‍സ് ജേതാക്കളായി. ഫൈനലില്‍ ഗല്ലി സ്മാഷേര്‍സ്സ് അക്കരയെ പരാജയപ്പെടുത്തിയാണ് ബ്ലോവിംഗ് ജേതാക്കളായത്. ബ്ലോവിംഗിലെ ഹൈദര്‍ മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സിരീസുമായി തെരഞ്ഞെടുക്കപ്പെട്ടു. 

ടൂര്‍ണ്ണമന്റ് ഗ്രീന്‍ സ്റ്റാര്‍ പ്രസിഡണ്ട് മന്‍സൂര്‍ അക്കരയുടെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ബി കുഞ്ഞാമു ട്രോഫിയും ഇ.എം ഷൗക്കത്ത് ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, മുജീബ് കമ്പാര്‍, അഷ്റഫ് അലി ചേരങ്കൈ, എരിയാല്‍ അബ്ദുല്ല, ഹനീഫ് ചേരങ്കൈ, എ.പി ഹനീഫ്, എ.കെ ഷാഫി, അന്‍വര്‍ ചേരങ്കൈ, ജാഫര്‍ അക്കര, എ.എസ് ഹബീബ്, കെ.ബി മുനീര്‍, നിസാര്‍ കുങ്കര, ഇ.എ ഇര്‍ഷാദ്, അബു നവാസ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad