Type Here to Get Search Results !

Bottom Ad

രാജ്യത്ത് കന്നു കാലി കശാപ്പ് നിരോധിച്ചു




ദില്ലി(www.evisionnews.in):രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കന്നുകാലികളെ വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമെ ഇനിമുതല്‍ കന്നുകാലികളെ വില്‍ക്കാനാകു. കന്നുകാലികളെ വില്‍ക്കുന്നത് കശാപ്പിനല്ലെന്ന് ഉറപ്പ് വരുത്തണം. കാള, പശു, പോത്ത്, ഒട്ടകം എന്നിവ നിരോധനത്തിന്റെ പരിധിയില്‍ വരും. സംസ്ഥാന അതിര്‍ത്തിക്ക് 25 കിലോമീറ്റര്‍ ചുറ്റയളവില്‍ കന്നുകാലി ചന്ത പാടില്ലെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കന്നുകാലികളെ ബലി നല്‍കുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കന്നുകാലി കശാപ്പ് സംസ്ഥാനത്തിന്റെ പരിധിയിലുള്ളതാണെന്നും, കേന്ദ്രനിര്‍ദ്ദേശം അംഗീകരിക്കില്ലെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഭക്ഷ്യസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിത്. നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad