കൊച്ചി (www.evisionnews.in): ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കാന്‍ കോടതി നിര്‍ദേശം. ശശീന്ദ്രനെതിരെ ഫോണ്‍കെണി ആരോപണം ഉയര്‍ത്തി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുക്കാന്‍ സി.ജെ.എം കോടതി ഉത്തരവിട്ടത്. പരാതി നല്‍കാനായി മന്ത്രിയെ സമീപിച്ച തന്നെ ശശീന്ദ്രന്‍ ഫോണ്‍വഴി അധിക്ഷേപിച്ചു എന്നു ചൂണ്ടിക്കാട്ടി യുവതി കോടതിയില്‍ പരാതി നല്‍കിയിരുന്നു.
മൂന്ന് സാക്ഷിമൊഴികളും പരാതിക്കൊപ്പമുണ്ടായിരുന്നു. പരാതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി ശശീന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് കോടതി ശശീന്ദ്രന് നോട്ടീസ് നല്‍കും. തുടര്‍ന്നാണ് മേല്‍ നടപടികളുണ്ടാവുക.
Post a Comment
0 Comments